മലേഷ്യയോട് തോല്‍വി, വെള്ളി മെഡലുമായി ഇന്ത്യയ്ക്ക് മടക്കം

യൂത്ത് ഒളിമ്പിക്സില്‍ വെള്ളി മെഡലുമായി മടങ്ങി ഇന്ത്യന്‍ പുരുഷ ഹോക്കി ടീം. ഹോക്കി 5s ഫൈനലില്‍ മലേഷ്യയോടാണ് ഇന്ത്യ കീഴടങ്ങിയത്. 10 മിനുട്ടിന്റെ രണ്ട് പകുതിയിലായി നടക്കുന്ന മത്സരത്തില്‍ ആദ്യം ലീഡ് നേടുന്നത് ഇന്ത്യയായിയരുന്നു. വിവേക് സാഗര്‍ 2, 5 മിനുട്ടുകളില്‍ ഇന്ത്യയ്ക്കായി ഗോളുകള്‍ നേടിയപ്പോള്‍ ആദ്യ പകുതിയില്‍ മലേഷ്യയുടെ ഗോള്‍ നേടിയത് ഫിര്‍ദൗസ് ആയിരുന്നു. അഞ്ചാം മിനുട്ടിലാണ് ഈ ഗോള്‍ പിറന്നത്. ആദ്യ പകുതിയില്‍ ഇന്ത്യ 2-1നു മുന്നിലായിരുന്നു.

രണ്ടാം പകുതിയുടെ 13ാം മിനുട്ടില്‍ അക്കിമുള്ളയിലൂടെ മലേഷ്യ സമനില ഗോള്‍ നേടി. 17ാം മിനുട്ടില്‍ ഇഷാക് ആരിഫ് ടീമിനു ലീഡ് നേടിക്കൊടുത്തപ്പോള്‍ അക്കിമുള്ള തന്റെ രണ്ടാം ഗോള്‍ തൊട്ടടുതത് മിനുട്ടില്‍ നേടി 4-2 എന്ന സ്കോറിനു മലേഷ്യയെ സ്വര്‍ണ്ണമണിയിച്ചു.