റൂണിയുടെ ഡിസി യുണൈറ്റഡ് പ്ലേ ഓഫിൽ കടന്നു

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റൂണിയുടെ ഡിസി യുണൈറ്റഡ് മേജർ ലീഗ് സോക്കറിന്റെ പ്ലേയ് ഓഫിൽ കടന്നു. എഫ്‌സി ദല്ലാസിനെതിരായ ഒരു ഗോൾ ജയമാണ് ഡിസി യുണൈറ്റഡിനെ പ്ലേയ് ഓഫിൽ എത്തിച്ചത്. ഡിസിയുടെ എൺപത്തിയാറാം മിനുട്ടിൽ വിജയ ഗോളിന് വഴിയൊരുക്കിയതും റൂണിയാണ്.

റൂണിയെടുത്ത ഫ്രീകിക്ക് റസൽ കോണോസ് ദല്ലാസിന്റെ വലയിലെത്തിച്ചു. റൂണി ടീമിൽ എത്തുമ്പോൾ പോയന്റ് നിലയിൽ ഏറ്റവും താഴെയുണ്ടായിരുന്ന ഡിസി യുണൈറ്റഡ് മേജർ ലീഗ് സോക്കർ ഈസ്റ്റേൺ കോൺഫെറൻസിൽ ആറാമതെത്തി.

Previous articleയുവേഫ നേഷൻസ് ലീഗിലെ ആദ്യ ജയവുമായി ഇറ്റലി
Next articleമിലാന്റെ ചരിത്ര നേട്ടം ലക്ഷ്യം വെച്ച് യുവന്റസ്