നേഷൻസ് ലീഗിന് മുൻപ് ഇംഗ്ലണ്ടിന് പരിക്ക് വെല്ലുവിളി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ക്രോയേഷ്യക്കും സ്പെയിനിനും എതിരായ നേഷൻസ് ലീഗിൽ ഇംഗ്ലണ്ട് ടീമിൽ നിന്ന് പ്രതിരോധ താരം ഡാനി റോസും ഗോൾ കീപ്പർ അലക്സ് മക്കാർത്തിയും പുറത്ത്. പരിക്കുമൂലമാണ് ഇരുവരും ടീമിൽ നിന്ന് പുറത്തായത്. നേരത്തെ ഇംഗ്ലണ്ട് ലെഫ്റ്റ് ബാക്കായിരുന്ന ലുക്ക് ഷോയും ഇംഗ്ലണ്ട് ടീമിൽ നിന്ന് പുറത്തായിരുന്നു.

ഇതോടെ ലെസ്റ്റർ സിറ്റി പ്രതിരോധ താരം ബെൻ ചിൽവെൽ ആവും ഇംഗ്ലണ്ടിന്റെ ഇടത് പ്രതിരോധം കാക്കുക. അതെ സമയം പരിക്കിന്റെ പിടിയിലുള്ള ആഴ്‌സണൽ താരം വെൽബെക്ക് ഇംഗ്ലണ്ട് ടീമിനൊപ്പം തന്നെയുണ്ട്. സ്പെയിനിനു എതിരെയുള്ള മത്സരത്തിന് മുൻപ് താരത്തിന് പരിക്ക് ബേധമാവുമെന്നാണ് പ്രതീക്ഷ.

വെള്ളിയാഴ്ച ക്രോയേഷ്യക്കെതിരെയും തിങ്കളാഴ്ച സ്പെയിനിനു എതിരേയുമാണ് ഇംഗ്ലണ്ടിന്റെ നേഷൻസ് ലീഗ് മത്സരങ്ങൾ.