മൊണാക്കോ പരിശീലകനെ പുറത്താക്കി

ഫ്രഞ്ച് ലീഗ് 1 ക്ലബ്ബ് മൊണാക്കോ പരിശീലകൻ ലിയാനാർഡോ ജാർഡിമിനെ പുറത്താക്കി. ലീഗിൽ ടീം തുടരുന്ന മോശം ഫോമിന്റെ പേരിലാണ് പുറത്താക്കൽ. നിലവിൽ ലീഗ് 1 ൽ 18 ആം സ്ഥാനത്താണ് മുൻ ചാമ്പ്യന്മാരായ മൊണാക്കോ.

2016-2017 സീസണിൽ പി എസ് ജി യുടെ ആധിപത്യം തകർത്ത് മൊണാക്കോ ജാർഡിമിന്റെ കീഴിൽ ഫ്രഞ്ച് ലീഗ് കിരീടം നേടിയിരുന്നു. അതേ സീസണിൽ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ എത്താനും ടീമിനായി. എംബപ്പേ, ലമാർ, ബെർണാഡോ സിൽവ എന്നീ താരങ്ങളെ വളർത്തി എടുക്കുന്നതിൽ നിർണായക പങ്കാണ് ജാർഡിം വഹിച്ചത്. പക്ഷെ ഈ സീസണിൽ ടീം തീർത്തും ദുർബലമായി.

2014 മുതൽ മൊണാക്കോ പരിശീലകനായ അദ്ദേഹം സ്പോർട്ടിങ്, ഒളിമ്പിയാക്കോസ് ടീമുകളെയും പരിശീലിപിച്ചിട്ടുണ്ട്.