യാർമലെങ്കോയുടെ ഗോളിൽ സ്ലോവാക്യയെ പരാജയപ്പെടുത്തി ഉക്രെയിൻ

പ്രീമിയർ ലീഗ് ക്ലബായ വെസ്റ്റ് ഹാമിന്റെ താരം ആൻഡ്രി യെർമലെങ്കോയുടെ ഗോളിൽ സ്ലോവാക്യയെ പരാജയപ്പെടുത്തി ഉക്രെയിൻ. ആൻഡ്രി ഷേവ്ചെങ്കോയുടെ ഉക്രെയിന്റെ തുടർച്ചയായ രണ്ടാം വിജയമാണിത്. ആദ്യ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ 2-1. എന്ന സ്കോറിനാണ് ഉക്രെയിൻ പരാജയപ്പെടുത്തിയത്.

മിലൻറെ ഇതിഹാസതാരമായ ആൻഡ്രി ഷേവ്ചെങ്കോയാണ് ഉക്രെയിന്റെ പരിശീലകൻ. മുപ്പത്തിയാറു ഗോളുമായി യാർമലെങ്കോ ഉക്രെയിനു വേണ്ടിയുള്ള ഗോളുകളുടെ എണ്ണത്തിൽ ഷേവ്ചെങ്കോയ്ക്ക് പിറകിൽ രണ്ടാം സ്ഥാനത്താണ്. എൺപതാം മിനുട്ടിൽ ലഭിച്ച പെനാൽറ്റിയാണ് യാർമലെങ്കോയുടെ ഗോളിലേക്കും ഉക്രയിന്റെ വിജയത്തിലേക്കും നയിച്ചത്.

Previous articleഎറിക്സണിൽ തട്ടി വെയിൽസ് വീണു
Next articleലോക ചാമ്പ്യന്മാർ ഓറഞ്ച് പടയെ തോൽപ്പിച്ചു