ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് ഇറ്റലിയുമായുള്ള പോർച്ചുഗലിന്റെ മത്സരം നഷ്ടമാകും

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന യുവേഫ നേഷൻസ് ലീഗിലെ പോർച്ചുഗൽ – ഇറ്റലി പോരാട്ടം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് നഷ്ടമാകും. ലോകകപ്പിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് അടുത്ത അന്താരാഷ്ട്ര മത്സരത്തിൽ ക്രിസ്റ്റിയാനോയ്ക്ക് കളിക്കാനാകില്ലെന്ന വാർത്ത വന്നത്. ഉറുഗ്വെക്കെതിരായ പ്രീ ക്വാർട്ടറിൽ കണ്ട കാർഡാണ് ഇറ്റലിയുമായുള്ള മത്സരത്തിൽ സസ്‌പെൻഷൻ വരാൻ കാരണം.

ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പോർച്ചുഗൽ ഉറുഗ്വേയോട് പരാജയപ്പെട്ടത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ റഫറിയുമായി കലഹിച്ചതിനാണ് ക്രിസ്റ്റിയാനോയ്ക്ക് കാർഡ് ലഭിച്ചത്. അർജന്റീനയ്ക്ക് പിന്നാലെ പോർച്ചുഗലും ലോകകപ്പിന് പുറത്താവുകയായിരുന്നു. സെപ്റ്റംബർ 10 നു ലിസ്ബണിൽ വെച്ചാണ് ഇറ്റലിക്കെതിരായ പോർച്ചുഗലിന്റെ മത്സരം. റഷ്യൻ ലോകകപ്പിൽ ഗ്രൂപ്പ് സ്റ്റേജിൽ വെച്ച് പുറത്തായ പോളണ്ടും പോർച്ചുഗലും ഒരേ ഗ്രൂപ്പിലാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial