പരിക്കേറ്റ ബോട്ടങ് ജർമൻ ടീമിൽ നിന്ന് പുറത്ത്

പരിക്കേറ്റ ബയേൺ മ്യൂണിക് താരം ബോട്ടങ് ഫ്രാൻസിനെതിരായ ജർമനിയുടെ യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ നിന്ന് പുറത്ത്. കഴിഞ്ഞ ദിവസം നടന്ന നെതർലൻഡ്സിനെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. മത്സരത്തിൽ ജർമനി നെതർലൻഡ്സിനോട് 3-0ന് തോറ്റിരുന്നു. ചൊവ്വയ്ഴ്ചയാണ് ജർമനിയുടെ നേഷൻസ് ലീഗ് മത്സരം.

മത്സരത്തിൽ താരം ബോട്ടങ് 90മിനിറ്റും കളിച്ചിരുന്നു. ജർമൻ പരിശീലകൻ ലോ തിരഞ്ഞെടുത്ത താരങ്ങളിൽ പരിക്കേൽക്കുന്ന ആറാമത്തെ താരമാണ് ബോട്ടങ്. താരത്തിന്റെ പരിക്ക് ജർമനിക്കും ബയേൺ മ്യൂണിക്കിനും കനത്ത തിരിച്ചടിയാണ്. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ ബയേൺ മ്യൂണിക് തോൽക്കുകയും ചെയ്തിരുന്നു.

Previous articleതോല്‍വി ഒഴിയാതെ യുപി, പട്നയോടും തോല്‍വി
Next articleപ്രതിരോധ മതില്‍ കെട്ടി പൂനെ, ഹരിയാനയ്ക്കെതിരെ മാസ്മരിക ജയം