തോല്‍വി ഒഴിയാതെ യുപി, പട്നയോടും തോല്‍വി

തുടര്‍ തോല്‍വികളില്‍ ആടിയുലഞ്ഞ് യുപി യോദ്ധ. ഇന്ന് പ്രൊ കബഡി ലീഗിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ പട്ന പൈറേറ്റ്സിനോട് 43-37 എന്ന സ്കോറിന് പരാജയമേറ്റു വാങ്ങുകയായിരുന്നു യുപി യോദ്ധ. ഇടവേള സമയത്ത് ലീഡ് രണ്ട് പോയിന്റായി ചുരുക്കുവാന്‍ യുപിയ്ക്കായിരുന്നുവെങ്കിലും രണ്ടാം പകുതിയില്‍ മെച്ചപ്പെട്ട പ്രകടനവുമായി പട്ന പൈറേറ്റ്സ് വിജയം ഉറപ്പാക്കുകയായിരുന്നു. പകുതി സമയത്ത് 19-17നായിരുന്നു വിജയികള്‍ ലീഡ് ചെയ്തത്.

ശ്രീകാന്ത് ജാഥവിന്റെയും(17 പോയിന്റ്) ഋഷാംഗ് ദേവഡിഗയുടെയും(11) പ്രകടന മികവിനെ പര്‍ദീപ് നര്‍വാലിലൂടെയും(14) ദീപക് നര്‍വാലിലൂടെയും(10) പിടിച്ച് നില്‍ക്കുവാന്‍ പട്നയ്ക്ക് സാധിക്കുകയായിരുന്നു. റെയിഡിംഗിലും(29-28) ടാക്കിള്‍ പോയിന്റുകളിലും(8-6) നേരിയ ലീഡ് പട്നയ്ക്ക് നേടുവാന്‍ സാധിച്ചതും ടീമിനു തുണയായി.

രണ്ട് തവണ യുപി മത്സരത്തില്‍ ഓള്‍ഔട്ട് ആയപ്പോള്‍ പട്ന പുറത്തായത് ഒരു തവണയാണ്. അധിക പോയിന്റുകളിലും 2-1നു പട്ന മുന്നിട്ടു നിന്നു.

Previous articleഗെയില്‍ കളിയിലെ താരം, റണ്‍ മഴയ്ക്ക് ശേഷം 21 റണ്‍സ് സ്വന്തമാക്കി ബാല്‍ക്ക് ലെജന്‍ഡ്സ്
Next articleപരിക്കേറ്റ ബോട്ടങ് ജർമൻ ടീമിൽ നിന്ന് പുറത്ത്