പ്രതിരോധ മതില്‍ കെട്ടി പൂനെ, ഹരിയാനയ്ക്കെതിരെ മാസ്മരിക ജയം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

മികച്ച വിജയം സ്വന്തമാക്കി പുനേരി പള്‍ട്ടന്‍. ഹരിയാന സ്റ്റീലേഴ്സിനെ 18 പോയിന്റ് മാര്‍ജിനില്‍ കീഴടക്കിയാണ് പുനേരി പള്‍ട്ടന്‍ വിജയക്കൊടി പാറിച്ചത്. പകുതി സയത്ത് 19-11നു 8 പോയിന്റ് ലീഡ് നേടിയ പൂനെ രണ്ടാം പകുതിയില്‍ ലീഡ് മെച്ചപ്പെടുത്തിയാണ് ജയം സ്വന്തമാക്കിയത്. ഹരിയാനയുടെ വികാസ് ഖണ്ഡോലയാണ് കളിയിലെ ടോപ് സ്കോററെങ്കിലും ടീമിനു ജയം നേടിക്കൊടുക്കുവാന്‍ താരത്തിനായില്ല. 11 പോയിന്റാണ് വികാസ് സ്വന്തമാക്കിയത്. മോനു ഗോയത് 8 പോയിന്റ് നേടി. അതേ സമയം നിതിന്‍ തോമര്‍(10), അക്ഷയ് ജാധവ്(8), രാജേഷ് മോണ്ടല്‍(7) എന്നിവര്‍ക്കൊപ്പം മറ്റു താരങ്ങളും പള്‍ട്ടനു തുണയായി എത്തി.

പ്രതിരോധ മികവിലാണ് പൂനെയുടെ മാസ്മരിക വിജയം. 16-4 എന്ന വ്യത്യാസമാണ് ഇരു ടീമുകളും തമ്മില്‍ പ്രതിരോധത്തിലുള്ളത്. അതേ സമയം റെയിഡിംഗില്‍ 21-20ന്റെ നേരിയ ലീഡ് ഹരിയാനയ്ക്കായിരുന്നു. 3 തവണയാണ് ഹരിയാന മത്സരത്തില്‍ ഓള്‍ഔട്ട് ആയത്.