ഗോളടി തുടർന്ന് ലുകാകു, ബെൽജിയത്തിന് വൻ ജയം

യുവേഫ നാഷൺസ് ലീഗിൽ ബെൽജിയത്തിന് മികച്ച വിജയം. ഇന്ന് ഐസ്ലാന്റിനെ നേരിട്ട ബെൽജിയം എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആണ് വിജയിച്ചത്. ലുകാകുവിന്റെ മികച്ച ഫോം ആണ് ബെൽജിയത്തിനെ സഹായിച്ചത്. രണ്ട് ഗോളുകളാണ് ലുകാകു നേടിയത്. 31, 81 മിനുട്ടുകളിൽ ആയിരുന്നു ലുകാകുവിന്റെ ഗോളുകൾ.

ഇന്നത്തെ ഗോളോടെ ലുകാലുവിന് അവസാന മൂന്ന് മത്സരങ്ങളിൽ നിന്നായി 5 ഗോളുകളായി. 29ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ ഹസാർഡാണ് ആദ്യം ബെൽജിയത്തെ മുന്നിൽ എത്തിച്ചത്. പിന്നീടായിരുന്നു ലുകാകു ഗോളുകൾ. മർടിനെസ് ചുമതലയെടുത്തതിന് ശേഷം കോമ്പറ്റിറ്റീവ് മത്സരങ്ങളിൽ ഒരു തോൽവി മാത്രമെ ബെൽജിയം നേരിട്ടിട്ടുള്ളൂ.

Previous articleറാഷ്ഫോർഡ് രക്ഷകൻ, ഇംഗ്ലണ്ട് സ്വിറ്റ്സർലാന്റിനെ തോൽപ്പിച്ചു
Next articleഇന്റർ മിലൻറെ കോച്ചാവാൻ ആഗ്രഹിക്കുന്നു – സിമിയോണി