ഇന്റർ മിലൻറെ കോച്ചാവാൻ ആഗ്രഹിക്കുന്നു – സിമിയോണി

സീരി എ വമ്പന്മാരായ ഇന്റർ മിലൻറെ കോച്ചാവാൻ താൻ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തി അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ ഡിയാഗോ സിമിയോണി. ഇറ്റാലിയൻ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് സിമിയോണി തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. പക്ഷെ നിലവിൽ ഇന്ററിനു മികച്ച പരിശീലകൻ ഉണ്ടെന്നും കോച്ച് ലൂസിയൻ സ്പാലേറ്റി ഇന്ററിന്റെ പഴയ പ്രതാപം വീണ്ടെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചെർത്തു.

അർജന്റീനയ്ക്ക് വേണ്ടി മൂന്നു ലോകകപ്പുകളിൽ കളിച്ച സിമിയോണി മുൻ ഇന്റർ മിലാൻ താരം കൂടിയാണ്. ഇതാദ്യമായിട്ടല്ല തന്റെ ആഗ്രഹം സിമിയോണി തുറന്നു പറയുന്നത്. 2011. മുതൽ അത്ലറ്റിക്കോ മാഡ്രിഡിന്റെ പരിശീലകനാണ് സിമിയോണി. സ്പാനിഷ് കിരീടവും യൂറോപ്പ ലീഗുമടക്കം ആറ് കിരീടങ്ങളാണ് അത്ലറ്റിക്കോ സിമിയോണിക്ക് കീഴിൽ നേടിയത്. രണ്ടു വട്ടം ടീമിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കാനും സിമിയോണിക്ക് സാധിച്ചു.

Previous articleഗോളടി തുടർന്ന് ലുകാകു, ബെൽജിയത്തിന് വൻ ജയം
Next articleനികുതി വെട്ടിപ്പ്; പിഴയടച്ച് തടിയൂരി മാഴ്‌സെല്ലോ