റാഷ്ഫോർഡ് രക്ഷകൻ, ഇംഗ്ലണ്ട് സ്വിറ്റ്സർലാന്റിനെ തോൽപ്പിച്ചു

സൗഹൃദ മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം. ഇന്ന് നടന്ന സൗഹൃദ മത്സറ്റത്തിക് സ്വിറ്റ്സർലാന്റിനെയാണ് ഇംഗ്ലണ്ട് തോല്പ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഇംഗ്ലണ്ടിന്റെ ഏക ഗോൾ നേടിയത് റാഷ്ഫോർഡാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ സ്ട്രൈക്കർ കഴിഞ്ഞ മത്സരത്തിൽ സ്പെയിനെതിരെയും ഗോൾ നേടിയിരുന്നു.

രണ്ടാം പകുതിയിൽ വാൽകറിന്റെ അസിസ്റ്റിൽ നിന്നായിരുന്നു റാഷ്ഫോർഡിന്റെ ഗോൾ. ക്യാപ്റ്റൻ ഹാരി കെയ്ൻ ഉൾപ്പെടെയുള്ള താരങ്ങൾക്ക് വിശ്രമം നൽകിയായിരുന്നു ഇന്ന് ഇംഗ്ലണ്ട് ഇറങ്ങിയത്. സ്വിറ്റ്സർലാന്റിനോട് ഇംഗ്ലണ്ട് അവസാനമായി 30 വർഷങ്ങൾക്ക് മുമ്പാണ് സ്വിറ്റ്സർലാന്റിനോട് തോറ്റത്. അവസാന 11 മത്സരങ്ങളിലും ഇംഗ്ലണ്ട് തോൽവി അറിഞ്ഞിട്ടില്ല. 11ൽ എട്ട് മത്സരങ്ങളിൽ സ്വിറ്റ്സർലാന്റിനെ ഇംഗ്ലണ്ട് തോൽപ്പിച്ചപ്പോൾ മൂന്ന് മത്സരങ്ങൾ അവർ സമനില പിടിച്ചു.

Previous articleക്രൊയേഷ്യക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി സമ്മാനിച്ച് സ്പെയിൻ
Next articleഗോളടി തുടർന്ന് ലുകാകു, ബെൽജിയത്തിന് വൻ ജയം