യൂറോ കപ്പിന്റെ ഭാവിയെ പറ്റി ചർച്ച ചെയ്യാൻ യുഫേഫ നിർണായക യോഗം ചേരുന്നു

- Advertisement -

കൊറോണ ഭീതിയിൽ യൂറോ കപ്പിന്റെ ഭാവിയെ കുറിച്ച് പരിശോധിക്കാൻ യു.ഫേ.ഫ എല്ലാ ഫുട്‌ബോൾ അസോസിയേഷനുകളുടെയും നിർണായക യോഗം വിളിച്ചു. ജൂൺ 12 മുതൽ ജൂലൈ 12 വരെ യൂറോപ്പിലെ വിവിധ നഗരങ്ങളിൽ നടക്കാനിരുന്ന യൂറോ കപ്പിന് വലിയ ഭീഷണി ആണ് നിലവിലെ യൂറോപ്പിലെ കൊറോണ വൈറസ് മൂലമുള്ള അപകടകരമായ സാഹചര്യം ഉയർത്തുന്നത്. അതിനാൽ തന്നെ നിലവിൽ യൂറോ കപ്പ് നടത്തുന്നത് അത്ര നല്ല തീരുമാനം ആവില്ല എന്നാണ് വിദഗ്ധ അഭിപ്രായം.

നിലവിൽ സീരി എ, ലാ ലീഗ മത്സരങ്ങൾ കൊറോണ ഭീതിയിൽ മാറ്റി വച്ചിട്ടുണ്ട്. യൂറോ കപ്പ് അടുത്ത വർഷം നടത്തുക എന്നത് അടക്കമുള്ള സകല സൂചനകളും ചർച്ചയിൽ പരിശോധിക്കപ്പെടും. എന്നാൽ 2021 ൽ വനിത യൂറോ കപ്പ് നടക്കുന്നത് അത്തരം ഒരു സാധ്യതക്ക് മങ്ങൽ ഏല്പിക്കുന്നുണ്ട്. അംഗങ്ങൾ ആയ 55 രാജ്യങ്ങളിലെയും പ്രതിനിധികൾ, ലീഗ് അധികൃതർ, ക്ലബ് അധികൃതർ, കളിക്കാരുടെ പ്രതിനിധികൾ എന്നിവർ ഒക്കെ ചർച്ചയിൽ പങ്കെടുക്കും. കൊറോണ യൂറോ കപ്പ് ഉപേക്ഷിക്കുന്നതിൽ എത്തിക്കുമോ എന്ന കടുത്ത ആശങ്കയിൽ ആണ് ലോകത്ത് എങ്ങുമുള്ള ഫുട്‌ബോൾ ആരാധകർ.

Advertisement