കൊറോണ ഭീതിയിൽ എല്ലാ കായികമത്സരങ്ങളും നിർത്തി വക്കാൻ ബ്രിട്ടൻ ഒരുങ്ങുന്നതായി സൂചന

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

കൊറോണ വൈറസ് ഭീതി പടർത്തുന്നതിനാൽ എല്ലാ കായിക മത്സരങ്ങളും നിർത്തി വക്കാൻ ബ്രിട്ടീഷ് സർക്കാർ ഒരുങ്ങുന്നതായി സൂചന. എന്നാൽ ഇത് ഉടനടി ഉണ്ടാവില്ല എന്നാണ് നിലവിലെ സൂചനകൾ. നിലവിൽ ബ്രിട്ടനിൽ ഏതാണ്ട് 600 പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് വരെ 10 പേർ ആണ് കൊറോണ കാരണം ബ്രിട്ടനിൽ മരണപ്പെട്ടത്.

അതിനാൽ തന്നെ വൈറസ് ബാധയിൽ നിന്ന് രക്ഷ തേടാൻ വലിയ മുൻകരുതലുകൾ എടുക്കാൻ ഒരുങ്ങുകയാണ് ബ്രിട്ടീഷ് സർക്കാർ. വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാവുന്ന കായിക മത്സരങ്ങൾ അടക്കമുള്ളവ നിരോധിക്കും എന്ന സൂചന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ തന്നെയാണ് നൽകിയത്. എന്നാൽ നിലവിൽ അത്തരമൊരു വലിയ തീരുമാനം എടുക്കേണ്ട സാഹചര്യം ഇല്ല എന്നാണ് വിദഗ്ധ അഭിപ്രായം എന്നു പറഞ്ഞ ബോറിസ് പക്ഷെ ഭാവിയിൽ സ്ഥിതി കൂടുതൽ വഷളായാൽ തങ്ങൾ കടുത്ത തീരുമാനത്തിലേക്ക് പോവും എന്ന സൂചനയും നൽകി.