ഇനി സാലറി ക്യാപ് ഇല്ല, ഫിനാൻഷ്യൽ ഫെയർ പ്ലേ സിസ്റ്റത്തിൽ മാറ്റം പ്രഖ്യാപിച്ച് യുവേഫ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫുട്ബോൾ ലോകത്ത് വലിയ ക്ലബുകളുടെ കണക്കില്ലാത്ത പണം ഒഴുക്കിനെ തടഞ്ഞിരുന്ന നിയമമായ ഫിനാഷ്യൽ ഫെയർ പ്ലേയിക് വലിയ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് യുവേഫ. ഈ നിയമത്തിനെതിരെ പലപ്പോൾ ആയി ഉയരുന്ന പരാതി കണക്കിലെടുത്താൻ യുവേഫ ഈ നിയമം മാറ്റിയത്‌. പകരം വന്ന പുതിയ നിയമത്തിൽ സാലറി ക്യാപ്പ് ഉണ്ടാകില്ല. ഒരു ടീമിന് എത്ര വേണം എങ്കിലും വേതനം ആയി നൽകാം. കളികാരെ വാങ്ങാനും ചിലവഴിക്കാം.

പക്ഷെ ഈ ചിലവഴിക്കുന്ന ആകെ തുക ക്ലബിന്റെ വരുമാനത്തിന്റെ 70% കവിയാൻ പാടില്ല എന്ന നിബന്ധന ഉണ്ട്. ഇത് വൻ ക്ലബുകൾക്ക് സഹായകരമാകും. ക്ലബുകളുടെ സ്റ്റേഡിയവും മറ്റും അവരുടെ ഉടമകൾ തന്നെ ബ്രാൻഡ് ചെയ്താൽ ക്ലബുകൾക്ക് ഈ നിയമത്തിൽ പഴുത് കണ്ടെത്താം.

ഫിനാൻഷ്യൽ ഫെയർ പ്ലേയിലെ മാറ്റം പി എസ് ജി, മാഞ്ചസ്റ്റർ സിറ്റി, ചെൽസി പോലുള്ള സമ്പന്ന ക്ലബുകൾക്ക് നല്ല വാർത്ത ആകും. ന്യൂകാസിൽ യുണൈറ്റഡിനും രക്ഷയാകും. ഇവർ വലിയ ട്രാൻസ്ഫറുകളിലൂടെ കൂടുതൽ ശക്തരാകുന്നത് വരും സീസണുകളിൽ കാണാൻ സാധിക്കും. പി എസ് ജിയെ ഒക്കെ പോലെ പല ക്ലബുകളും ഉയർന്നു വരാനും ഈ നിയമം പോയാൽ സാധ്യത ഉണ്ട്. എന്നാൽ പണം ഇല്ലാത്ത ക്ലബുകൾക്ക് യുവേഫയുടെ ഈ നീക്കം വലിയ തിരിച്ചടി ആകും. അവർക്ക് വലിയ ടീമുകളോടുള്ള അന്തരം കൂടാനും ചെറിയ ക്ലബുകൾ നഷ്ടത്തിലേക്ക് കൂപ്പ് കുത്താനുമുള്ള സാഹചര്യങ്ങൾ ഉടലെടുക്കും.