യുവേഫ നടത്തുന്ന മത്സരങ്ങൾക്ക് ആരാധകരെ പ്രവേശിപ്പിക്കും എന്ന് യുവേഫ അറിയിച്ചു. അടുത്ത ആഴ്ച നടക്കുന്ന യുവേഫ നാഷൺസ് ലീഗ് മുതൽ ആരാധകരെ കയറ്റാം എന്നാണ് യുവേഫ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്. കളി നടക്കുന്ന പ്രാദേശിക ഗവണ്മെന്റുകൾ അനുമതി നൽകുക ആണെങ്കിൽ ആവും ഈ തീരുമാനം നടപ്പിലാക്കുക. കഴിഞ്ഞ ആഴ്ച ബുഡാപെസ്റ്റിൽ നടന്ന യുവേഫ സൂപ്പർ കപ്പ് കാണാൻ ഇരുപതിനായിരം കാണികൾ എത്തിയിരുന്നു.
അതുപോലെ സ്റ്റേഡിയത്തിന്റെ 30 ശതമാനം മുതൽ 50 ശതമാനം വരെ ആരാധകരെ കയറ്റാൻ ആണ് യുവേഫ ഉദ്ദേശിക്കുന്നത്. എവേ ആരാധകർക്ക് ആദ്യ ഘട്ടത്തിൽ പ്രവേശനം ഉണ്ടാകില്ല. യുവേഫ നാഷൺസ് ലീഗിലും ഈ മാസം തന്നെ നടക്കുന്ന ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് എന്നീ ക്ലബ് പോരാട്ടങ്ങളിലും ആരാധകരെ കൊണ്ടുവരാൻ യുവേഫ ശ്രമിക്കും. കൊറോണ വ്യാപനം കുറഞ്ഞ രാജ്യങ്ങൾ ആരാധകരെ അനുവദിക്കും എന്നാണ് യുവേഫ പ്രതീക്ഷിക്കുന്നത്.