വേദന സഹിച്ചാണ് താൻ കളിക്കുന്നതെന്ന് ഡി ബ്രൂയ്നെ

വേദന സഹിച്ചാണ് താൻ യൂറോ കപ്പിൽ ഡെന്മാർക്കിനെതിരായ മത്സരത്തിന് കളിക്കാൻ ഇറങ്ങിയതെന്ന് ബെൽജിയം മിഡ്ഫീൽഡർ കെവിൻ ഡി ബ്രൂയ്നെ. മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ ഡി ബ്രൂയ്നെ ഡെന്മാർക്കിനെതിരെ വിജയ ഗോളും നേടിയിരുന്നു. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി വേണ്ടി കളിക്കുമ്പോഴാണ് ചെൽസി താരം അന്റോണിയോ റുഡിഗറുമായി കൂട്ടിയിടിച്ച് താരത്തിന് പരിക്കേറ്റത്.

മൂക്കിന് കണ്ണിന്റെ ഭാഗത്തും പൊട്ടലേറ്റ ഡി ബ്രൂയ്നെ ശസ്ത്രക്രിയക്ക് വിധേയമാവുകയും ചെയ്തിരുന്നു. എന്നാൽ താൻ പരിക്കിൽ നിന്ന് പൂർണമായും മോചിതനാവാൻ ചുരുങ്ങിയത് ആറ് മാസം എങ്കിലും എടുക്കുമെന്നും ഡി ബ്രൂയ്നെ പറഞ്ഞു. തന്റെ ഞരമ്പുകൾക്ക് കാര്യമായ രീതിയിൽ പരിക്കേറ്റിട്ടുണ്ടെന്നും അത് പൂർണമായും സുഖപ്പെടാൻ ചുരുങ്ങിയത് 6 മാസം എങ്കിലും എടുക്കുമെന്നും ഡി ബ്രൂയ്നെ പറഞ്ഞു. എന്നാൽ ഈ പരിക്കിനിടയിലും തനിക്ക് കളിക്കാൻ കഴിയുന്നത് വലിയ കാര്യമാണെന്നും താരം പറഞ്ഞു.