യുവ സ്ട്രൈക്കർ ആരെൻ ഡി സിൽവ ഹൈദരബാദ് എഫ് സിയിൽ

Signing Aaren 1
{"subsource":"done_button","uid":"4FAE5FAA-5656-4749-B4B5-7A5499851C01_1608299662374","source":"other","origin":"gallery","source_sid":"4FAE5FAA-5656-4749-B4B5-7A5499851C01_1609755107892"}

ഗോവയുടെ ഒരു യുവ അറ്റാക്കിംഗ് താരത്തെ ഹൈദരാബാദ് എഫ് സി സ്വന്തമാക്കി. എഫ് സി ഗോവ റിസേർവ്സ് ടീമിലെ താരമായ ആരൻ ഡി സിൽവയാണ് ഹൈദരബാദിൽ എത്തുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം എത്തി 23കാരനായ താരം കഴിഞ്ഞ സീസണിൽ ഗോവയുടെ ഐ എസ് എൽ സ്ക്വാഡിൽ അക്ക്ഉണ്ടായിരുന്നു എങ്കിലും സീനിയർ അരങ്ങേറ്റം നടത്താൻ ആയിരുന്നില്ല.

ഗോവ പ്രൊ ലീഗിൽ ഗോവക്ക് വേണ്ടി 17 മത്സരങ്ങൾ കളിച്ചിട്ടുള്ള താരാം 10 ഗോളുകൾ നേടിയിരുന്നു. ഗോവൻ ക്ലബായ ജവഹർ ക്ലബ് പോണ്ടയിലൂടെയാണ് താരം കരിയർ ആരംഭിച്ചത്. പിന്നീട് നാലു വർഷത്തോളം സീസ അക്കാദമിയിലും ഉണ്ടായിരുന്നു.

“ഹൈദരാബാദ് എഫ്‌സിയുടെ ഭാഗമാകാൻ താൻ വളരെ ആവേശത്തിലാണ്. ഞാൻ ഇതിനകം പരിശീലകരുമായി സംസാരിച്ചു, അത് എന്നെ കൂടുതൽ ആവേശഭരിതനാക്കുന്നു.” കരാർ ഒപ്പുവെച്ച ശേഷം ആരൻ പറഞ്ഞു.

“ക്ലബിനായി എന്റെ പരമാവധി നൽകുകയും ആരാധകരെ സന്തോഷിക്കാൻ തനിക്ക് ആകുമെന്ന് പ്രതീക്ഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

മുമ്പ് ലിസ്റ്റണെ ഗോവയിൽ നിന്ന് എത്തിച്ച് വലിയ താരമാക്കി മാറ്റാൻ ഹൈദരബാദിന് കഴിഞ്ഞിരുന്നു. അത്തരത്തിൽ ഒരു പ്രതീക്ഷയിൽ ആണ് ആരണെയും ഹൈദരാബാദ് സൈൻ ചെയ്യുന്നത്.