ചെന്നൈയിൻ താരം ക്രിവെലാരോ ക്ലബിൽ തുടരും!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചെന്നൈയിൻ ആരാധകരുടെ പ്രിയ താരമായ ക്രിവെലാരോ ക്ലബിൽ തുടരും. ക്രിവലാരോ ചെന്നൈയിനിൽ പുതിയ കരാർ ഒപ്പുവെച്ചു. ഒരു വർഷത്തെ കരാർ ആണ് താരം ഒപ്പുവെച്ചിരിക്കുന്നത്. പരിക്ക് കാരണം ക്രിവെലാരോയ്ക്ക് കഴിഞ്ഞ സീസൺ അവസാന ഘട്ടം നഷ്ടമായിരുന്നു. അവസാന രണ്ടു സീസണുകളിലായി ക്രിവലാരോ ചെന്നൈ ടീമിനൊപ്പം ഉണ്ട്. 9 ഗോളും 8 അസിസ്റ്റും താരം ക്ലബിനായി സംഭാവന ചെയ്തിരുന്നു.

ചെന്നൈയിന് വേണ്ടി ഈ ആദ്യ സീസണിൽ തകർത്തു കളിച്ച ക്രിവെലാരോ ആ സീസണിൽ ഏഴു ഗോളുകളും എട്ട് അസിസ്റ്റും നൽകി ചെന്നൈയിന്റെ ഫൈനലിലേക്കുള്ള കുതിപ്പിൽ പ്രധാന പങ്കുവഹിച്ചിരുന്നു.
ബ്രസീലിയൻ മിഡ്ഫീൽഡറായ റാഫേൽ ക്രിവെയാരോ പോർച്ചുഗീസ് ക്ലബായ സി ഡി ഫിയറൻസിലായിരുന്നു ചെന്നൈയിനിലേക്ക് എത്തിയത്. ബ്രസീലിയൻ ക്ലബായ ഇന്റർനേസണലിലൂടെ ആയിരുന്നു താരം വളർന്നു വന്നത്. ഇറ്റാലിയൻ ക്ലബായ എമ്പോളിയിലും പോർച്ചുഗീസ് ക്ലബായ വിറ്റോറിയ ഗുയിമാറസിലുമൊക്കെ കളിച്ചിട്ടുണ്ട്‌ വിറ്റോറിയക്കായി കളിക്കുന്ന സമയത്ത് യൂറോപ്പ ലീഗിലും അദ്ദേഹം കളിച്ചിട്ടുണ്ട്.