“യൂറോ കപ്പ് നേടാനുള്ള മികവ് ഹോളണ്ടിനുണ്ട്” – ഫ്രാങ്ക് ഡി ബോർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഹോളണ്ടിന് യൂറോ കപ്പ് നേടാനുള്ള മികവ് ഉണ്ട് എന്ന് പരിശീലകൻ ഫ്രാങ്ക് ഡി ബോർ. എന്നാൽ കിരീടം നേടണം എങ്കിൽ എല്ലാ കാര്യങ്ങളും ശരിയായി നടക്കേണ്ടതുണ്ട് എന്ന് ഫ്രാങ്ക് ഡി ബോർ പറയുന്നു.  ഈ ടൂർണമെന്റിൽ അവസാന നാലിലേക്ക് കടക്കുകയാണെങ്കിൽ ഈ ടൂർണമെന്റ് ഒരു വിജയമായി കണക്കാക്കാൻ ഹോളണ്ടിനാകും. എങ്കിലും ആത്യന്തികമായി ഒരു ബോട്ടിൽ ആംസ്റ്റർഡാമിലെ കനാലുകളിൽ കിരീടവുമായി പരേഡ് ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു: അതാണ് ആത്യന്തിക ലക്ഷ്യം. ഡി ബോർ പറഞ്ഞു.

“ഫൈനലിലെത്താൻ മാത്രമല്ല, കിരീടം നേടാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ചാമ്പ്യന്മാരാകാൻ പറ്റുന്ന ആറോ ടീമുകൾ ടൂർണമെന്റിൽ ഉണ്ട്.” – ഡി ബോർ പറഞ്ഞു.

“ടൂർണമെന്റ് വിജയിക്കാനുള്ള ഗുണങ്ങൾ ഹോളണ്ടിമ് ഉണ്ട്, പക്ഷേ അത് സംഭവിക്കണമെങ്കിൽ എല്ലാം ശരിയായി നടക്കണം.” ഡി ബോർ പറയുന്നു.