ഹോളണ്ട് തെറ്റുകൾ തിരുത്തും എന്ന് ഫ്രാങ്ക് ഡി ബോർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ ഉക്രൈന് എതിരെ വിജയിച്ചു എങ്കിലും അവസാനം രണ്ട് ഗോളുകൾ വഴങ്ങിയത് ഹോളണ്ട് ആരാധകർക്ക് ആശങ്ക നൽകിയിരുന്നു. എന്നാൽ ആദ്യ മത്സരത്തിലെ പിഴവുകൾ പരിഹരിക്കും എന്ന് ഹോളണ്ട് പരിശീലകൻ ഫ്രാങ്ക് ഡി ബോർ പറഞ്ഞു. “നിങ്ങൾ കാണാൻ ആഗ്രഹിക്കാത്ത രണ്ട് ഗോളുകൾ വഴങ്ങി എന്നത് സത്യമാണ്‌. എന്നാൽ കളിയിൽ തങ്ങൾ ആധിപത്യം പുലർത്തി, അതാണ് പ്രധാന കാര്യം” ഡി ബോർ പത്രസമ്മേളനത്തിൽ പറഞ്ഞു.

“യർ‌മോലെൻ‌കോയെ നന്നായി പ്രതിരോധിക്കണമായിരുന്നു, അത് ചെയ്തില്ല. യാർമെലെങ്കോ നേടിയ ഗോൾ മികച്ചതാണെങ്കിലും അത് തടയാമായിരുന്നു. രണ്ടാമത്തെ ഗോൾ ഒരു ഫ്രീ കിക്കിൽ നിന്നായിരുന്നു, ആ ഫ്രീകിക്കും തടയണമായിരുന്നു” ഡിബോർ പറഞ്ഞു.

“ഈ തെറ്റുകളിൽ നിന്ന് നാം പഠിക്കണം. ഒരു പിശക് വരുത്താതെ 90 മിനിറ്റ് കളിക്കാൻ ആർക്കും കഴിയില്ല, എന്നാലും തങ്ങൾ മെച്ചപ്പെടേണ്ടതുണ്ട്” ഡി ബോർ പറഞ്ഞു.