യു എ ഇയുടെ പരിശീലകനായി റൂയി ഫെറിയ എത്തേക്കുമെന്ന് അഭ്യൂഹം

- Advertisement -

ഏഷ്യാ കപ്പിനായി ഒരുങ്ങുന്ന യു എ ഇയുടെ മോശം ഫോമിന് പരിഹാരമായി പുതിയ പരിശീലകനെ എത്തിക്കാൻ യു എ ഇ ശ്രമിക്കുന്നതായി യു എ ഇയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഹോസെ മൗറീന്യോയുടെ അസിസ്റ്റന്റ് മാനേജരായിരുന്നു റുയി ഫെരിയയെ രാജ്യത്തിന്റെ ചുമതല ഏൽപ്പിച്ചേക്കും എന്നാണ് റിപ്പോർട്ട്.

17 വർഷങ്ങളായ മൗറീനോയുടെ കൂടെ അസിസ്റ്റന്റായി പ്രവർത്തിച്ച റൂയി ഫെരിയ കഴിഞ്ഞ സീസണോടെ മൗറീനോയുമായി വേർപിരിയാൻ തീരുമാനിച്ചിരുന്നു. സ്വന്തമായി ക്ലബ് മാനേജറാകാനാണ് ഫെരിയയുടെ ഈ നീക്കം. പക്ഷെ ബെൻഫികയും സ്പോർടിംഗ് ലിസ്ബണുമൊക്കെ ഓഫറുമായി എത്തിയിട്ടും ഫെറിയ പുതിയ ജോലിയിൽ പ്രവേശിച്ചിരുന്നില്ല.

പോർട്ടൊ, ചെൽസി, ഇന്റർ മിലാൻ, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബുകളിലെല്ലാം ഹോസെയ്ക്ക് ഒപ്പം റുയി ഫെരിയയും ഉണ്ടായിരുന്നു. ആൽബർട്ടോ സാക്കെറോണിയാണ് ഇപ്പോൾ യു എ ഇയുടെ പരിശീലകൻ. അവസാന മത്സരത്തിൽ ലാവോസിനോട് വിജയിച്ചു എങ്കിലും പരിശീലകന്റെ മേലുള്ള സമ്മർദ്ദം തുടരുകയാണ്. ഇന്നലത്തെ ജയത്തിന് മുമ്പുള്ള അഞ്ചു മത്സരങ്ങളിലും യു എ ഇക്ക് ജയമുണ്ടായിരുന്നില്ല.

Advertisement