യു എ ഇ മലയാളി ക്ലബായ റിയൽ അബുദാബി ഇനി റിയൽ മലബാറായി കേരള പ്രീമിയർ ലീഗിൽ

Img 20211002 Wa0126

യു എ ഇ മലയാളികൾക്ക് ഏറെ പരിചയമുള്ള ക്ലബായ റിയൽ അബുദാബി ഇനി കേരള മണ്ണിൽ. കേരളത്തിൽ റിയൽ മലബാർ എഫ് സി എന്ന പ്രൊഫഷണൽ ക്ലബായി പുതിയ മുഖത്തിൽ എത്തുന്ന ക്ലബ് ഈ വരുന്ന സീസണിൽ കേരള ഫുട്ബോളിൽ സജീവമാകും. റിയൽ മലബാർ എഫ് സി പുതിയ കേരള പ്രീമിയർ ലീഗ് സീസണിൽ കളിക്കും. ഭാവിയിൽ സെക്കൻഡ് ഡിവിഷൻ ഐ ലീഗും ദേശീയ ഫുട്ബോളും ഒക്കെ റിയൽ മലബാർ ലക്ഷ്യമിടുന്നുണ്ട്. യു എ ഇയിൽ 15 വർഷത്തിൽ അധികമായി ക്ലബ് സജീവമാണ്.

കേരള പ്രീമിയർ ലീഗിന് ഒരുങ്ങുന്ന റിയൽ മലബാർ ഇപ്പോൾ അണിയറയിൽ മികച്ച ടീം തന്നെ ഒരുക്കുകയാണ്. വിദേശ താരങ്ങൾ അടക്കം കേരള പ്രീമിയർ ലീഗ് കളിക്കുമ്പോൾ സ്ക്വാഡിൽ ഉണ്ടാകും എന്ന് ക്ലബ് അറിയിച്ചു. എടവണ്ണ ആകും ടീമിന്റെ ഹോം ഗ്രൗണ്ട്. ഉസ്മാൻ അമ്മിക്കോടൻ തെന്നല ആണ് ക്ലബ് പ്രസിഡന്റ്. ടീം അടുത്ത മാസം മുതൽ എടവണ്ണയിൽ ക്യാമ്പ് ചെയ്യും എന്ന് ക്ലബിന്റെ സി ഇ ഒ ആയ മുഹമ്മദ് സയിദ് കൊണ്ടോട്ടി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

Previous articleഇന്ന് ഡ്യൂറണ്ട് കപ്പ് ഫൈനൽ, എഫ് സി ഗോവയ്ക്ക് വെല്ലുവിളി ആയി മൊഹമ്മദൻസ്
Next articleരാജസ്ഥാൻ റോയൽസിനെതിരെ പവർ പ്ലേയിൽ ചെന്നൈ മത്സരം കൈവിട്ടെന്ന് ധോണി