സ്പാനിഷ് മാസ്റ്റർക്ലാസ് !!, ഫ്രാൻസിനെ വീഴ്ത്തി സ്പെയിൻ ഫൈനലിൽ

- Advertisement -

അണ്ടർ 21 യൂറോയുടെ ഫൈനലിൽ കടന്ന് സ്പെയിൻ. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ഫ്രാൻസിനെ പരാജയപ്പെടുത്തിയാണ് സ്പെയിന്റെ ഫൈനൽ പ്രവേശനം. ഫ്രാൻസിന് വേണ്ടി പെനാൽറ്റിയിലൂടെ മറ്റേറ്റ ഗോളടിച്ചപ്പോൾ സ്പെയിനിന് വേണ്ടി മാർക് റോകയും ഒയർബാലും ഡാനി ഒൽമോയും മയോരാലും ഗോളടിച്ചു.

വിവാദമായ പെനാൽറ്റിയിലൂടെയാണ് ഫ്രാൻസ് 16 ആം മിനുറ്റിൽ ലീഡെടുത്തത്. എന്നാൽ 28 ആം മിനുറ്റിലെ റോകയുടെ ഗോളിൽ സ്പെയിൻ തിരിച്ചു വന്നു. ആദ്യ പകുതിയിൽ ലീഡ് നേടിയ സ്പെയിൻ രണ്ടാം പകുതിയിൽ മത്സരം തങ്ങളുടെ വരുതിയിലാക്കി. അണ്ടർ 21 യൂറോയുടെ കഴിഞ്ഞ അഞ്ച് എഡിഷനിൽ നാലിലും ഫൈനലിൽ കടക്കാൻ സ്പെയിനായിരുന്നു. 2011 ലും 2013ലും കിരീടം ഉയർത്താനും സ്പെയിനിനായി. ഫൈനലിൽ കരുത്തരായ ജർമ്മനിയെയാണ് സ്പെയിൻ നേരിടുക.

Advertisement