ഇന്ത്യൻ U-19 ടീമിന് സെർബിയയിൽ തോൽവി

- Advertisement -

സെർബിയയിൽ സൗഹൃദ മത്സരം കളിക്കാൻ പോയ ഇന്ത്യൻ ടീമിന് ആദ്യ മത്സരത്തിൽ പരാജയം. കരുത്തരായ സെർബിയയിൽ നിന്ന് എതിരില്ലാത്ത രണ്ടു ഗോളിന്റെ തോൽവി ആണ് ഇന്ത്യ ഏറ്റുവാങ്ങിയത്. 30ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ആയിരുന്നു സെർബിയയുടെ ആദ്യ ഗോൾ പിറന്നത്. റദിവോജെ ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്.

രണ്ടാം പകുതിയിൽ 82ആം മിനുട്ടിൽ കോസ്റ്റിചിലൂടെ സെർബിയ ലീഡ് ഇരട്ടിയാക്കി. കളിയിൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ചിരുന്നു മുതലാക്കാൻ ഇന്ത്യൻ അറ്റാക്കിനായില്ല. ഇനി ഒരു മത്സരം കൂടെ സെർബിയക്കെതിരായി ഇന്ത്യ കളിക്കും.

Advertisement