അണ്ടർ 15 ഐ ലീഗ്; ബെംഗളൂരു എഫ് സിയെ തോൽപ്പിച്ച് ശിവജിയൻസ് ഫൈനലിൽ

അണ്ടർ 15 ഐലീഗിന്റെ സെമി ഫൈനലിൽ കരുത്തരായ ബെംഗളൂരു എഫ് സിയെ തോൽപ്പിച്ച് പൂനെ ക്ലബായ ഡി എസ് കെ ശിവജിയൻസ് ഫൈനലിലേക്ക് കടന്നു. പെനാൾട്ടി ഷൂട്ടൗട്ടിലൂടെ ആയിരുന്നു ബെംഗളൂരുവിനെ ശിവജിയൻസ് തോൽപ്പിച്ചത്. നിശ്ചിത സമയത്ത് മത്സരം ഗോൾ രഹിത സമനിലയിൽ ആയിരുന്നു.

ഡി എസ് കെ ശിവജിയൻസിന്റെ ആദ്യ യൂത്ത് ഐ ലീഗ് ഫൈനലാണിത്. ഇന്ന് വൈകിട്ട് നടക്കുന്ന മിനേർവ പഞ്ചാബും ഐസോൾ എഫ് സിയും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികളെയാകും കലാശ പോരാട്ടത്തിൽ ശിവജിയൻസ് നേരിടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleന്യൂ കിഡ്സ് ചെങ്ങന്നൂരിനെ തകര്‍ത്ത് ഗ്ലോബ്സ്റ്റാര്‍ ആലുവ
Next articleകരീബിയന്‍ മണ്ണിലും ഡേ നൈറ്റ് ക്രിക്കറ്റ് ടെസ്റ്റ് വരുന്നു