U-16 ഏഷ്യാകപ്പ്; ഇന്തോനേഷ്യയെ തോൽപ്പിച്ച് ഓസ്ട്രേലിയ സെമിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മലേഷ്യയിൽ നടക്കുന്ന അണ്ടർ 16 ഏഷ്യാ കപ്പിൽ ഓസ്ട്രേലിയ സെമിയിൽ. ഇന്ന് നടന്ന മൂന്നാം ക്വാർട്ടർ ഫൈനലിൽ ഇന്തോനേഷ്യയെ തോൽപ്പിച്ചാണ് ഓസ്ട്രേലിയ സെമിയിലേക്ക് കടന്നത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം ശക്തമായി തിരിച്ചുവന്ന് 3-2 എന്ന സ്കോറിനാണ് ഓസ്ട്രേലിയ വിജയിച്ചത്. ഇന്തോനേഷ്യൻ ആരാധകരാൽ നിറഞ്ഞ സ്റ്റേഡിയത്തിൽ ഇന്തോനേഷ്യ തന്നെയാണ് മികച്ച രീതിയിൽ തുടങ്ങിയത്. ആദ്യ പകുതിയിൽ 1-0ന് മുന്നിൽ നിൽക്കാനും അതുകൊണ്ട് തന്നെ ഇന്തോനേഷ്യക്കായി.

എന്നാൽ രണ്ടാം പകുതിയിൽ ഓസ്ട്രേലിയ കളി കൈക്കലാക്കി. ഡാനിയൽ വാൽഷ്, ആഡം ലിയോബ്രൂണൊ, ബോടിക്ക് എന്നിവരാണ് ഓസ്ട്രേലിയക്ക് സെമി ഉറപ്പിച്ചു കൊടുക്കാൻ രണ്ടാം പകുതിയിൽ ഗോളുകൾ നേടിയത്. ഇന്നത്തെ ജയത്തോടെ അണ്ടർ 17 ലോകകപ്പിനും ഓസ്ട്രേലിയ യോഗ്യത നേടി. സെമിയിൽ ജപ്പാനെ ആകും ഓസ്ട്രേലിയ നേരിടുക.