കോടിഫ് കപ്പ്, രണ്ട് മലയാളികളുമായി ഇന്ത്യൻ ടീം സ്പെയിനിലേക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സ്പെയിനിൽ നടക്കുന്ന അണ്ടർ 20 ടൂർണമെന്റിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 25 അംഗ സംഘത്തെയാണ് ഇന്ത്യ സ്പെയിനിലേക്ക് അയക്കുന്നത്. രണ്ട് മലയാളി താരങ്ങളാണ് ടീമിൽ ഉള്ളത്‌. ഇന്ത്യൻ ആരോസ് താരം രാഹുൽ കെ പിയും, എഫ് സി കേരളയുടെ താരം സച്ചിൻ സുരേഷും. അണ്ടർ 17 ലോകകപ്പിലും കഴിഞ്ഞ ഐലീഗും നടത്തിയ തകർപ്പൻ പ്രകടനമാണ് രാഹുലിനെ അണ്ടർ 20 ടീമിൽ എത്തിച്ചത്.

ഗോൾകീപ്പറായ സച്ചിൻ സുരേഷ് എഫ് സി കേരളയ്ക്കായും കേരള ജൂനിയർ ടീമുകൾക്കായും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. അർജന്റീനയ്ക്കെതിരായ മത്സരം ഉൾപ്പെടെ നാലു മത്സരങ്ങളാണ് ഇന്ത്യ സ്പെയിനിൽ കളിക്കുക. അമൻ ഛേത്രി, അൻവർ അലി, ജീക്സൺ സിങ് തുടങ്ങി ഇന്ത്യയുടെ ഭാവി പ്രതീക്ഷകളിൽ പ്രമുഖരായ യുവതാരങ്ങളൊക്കെ ഈ ടീമിനൊപ്പൻ ഉണ്ട്.

ഫ്ലോയിഡ് പിന്റോ ആണ് മുഖ്യ പരിശീലകൻ. ഗോൾ കീപ്പിംഗ് കോച്ചായി മലയാളിയായ ഹമീദ് കെ കെയും ടീമിനൊപ്പം ഉണ്ട്. മറ്റന്നാൾ ടീം സ്പെയിനിലേക്ക് പുറപ്പെടും.

GOALKEEPERS: Prabhsukhan Singh Gill, Vishal Dube, Sachin Suresh.

DEFENDERS: Boris Singh, Sahil Panwar, Anwar Ali, Sanjeev Stalin, Jitendra Singh, Ashis Rai, Deepak Tangri, Narendra, Sumit Rathi.

MIDFIELDERS: Suresh Singh, Ninthoi Meetei, Amarjit Singh, Abhijit Sarkar, Jeakson Singh, Nongdamba Naorem, Rahul K.P, Harmanpreet Singh, Lalengmawia, Jashandeep Singh.

FORWARDS: Rahim Ali, Aniket Jadhav, Aman Chetri.

HEAD COACH: Floyd Pinto

ഫിക്സ്ചർ;

JULY 29: India U-20 vs Murcia U-20.

JULY 31: India U-20 vs Mauritania U-20.

AUGUST 03: India U-20 vs Venezuela U-20.

AUGUST 05: India U-20 vs Argentina U-20.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial