തിരുവന്തപുരം ജില്ലാ ഫുട്ബോൾ അസോസിയേഷനിൽ അവിശ്വാസ പ്രമേയം വിജയിച്ചു

തിരുവനന്തപുരം ജില്ലാ ഫുട്ബോൾ അസോസിയേഷൻ ഭരണം താൽക്കാലികമായി കേരള ഫുട്ബോൾ അസോസിയേഷൻ ഏറ്റെടുത്തു. ഇന്നലെ നടന്ന അവിശ്വാസ പ്രമേയം പാസായതോടെ ആണ് നിലവിലുള്ള ജില്ലാ അസോസിയേഷൻ ഭാരവാഹികളെ നീക്കം ചെയ്തത്‌. ജില്ലാ അസോസിയേഷനിലെ 16 മെമ്പർ ക്ലബുകൾ നിലവിലുണ്ടായിരുന്ന കമ്മിറ്റിക്ക് എതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരിക ആയിരുന്നു.

ഇന്നലെ നടന്ന വോട്ടിംഗിൽ 26 അംഗങ്ങൾ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചും 18 പേർ എതിർത്തും വോട്ട് രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ എഫ് എ ഭരണം ഏറ്റെടുത്തത്. ഇനി തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കേണ്ടി വരും. സാമ്പത്തികമായ ആരോപണങ്ങൾ ഉയർന്നതാണ് അവിശ്വാസ പ്രമേയത്തിലേക്ക് എത്തിച്ചത് എന്ന വാദം കെ എഫ് എ തള്ളി. അസോസിയേഷനിലെ ആർക്കെതിരെയും ഒരു സാമ്പത്തിക ആരോപണവും ഉണ്ടായില്ല എന്ന് കെ എഫ് എ വ്യക്തമാക്കി.

Previous article“വമ്പന്മാരായ ഇന്ത്യ പാകിസ്ഥാന്റെ റെക്കോർഡ് തകർത്തതിൽ സന്തോഷം” : അക്തർ
Next articleസെവനപ്പുമായി ലിവർപൂൾ, സബ്ബായി എത്തി സലായുടെ വിളയാട്ട്