മലയാളികളുടെ കരുത്തിൽ ത്രിപുര ലീഗ് സ്വന്തമാക്കി അഖേയ ചലോ സംഘ എഫ് സി

ത്രിപുരയിൽ മലയാളി ഫുട്ബോൾ താരങ്ങൾ തിളങ്ങുകയാണ്. നാലു മലയാളി ഫുട്ബോൾ താരങ്ങളുടെ മികവിൽ ത്രിപുരയിൽ ഒരു ക്ലബ് സംസ്ഥാന ഫുട്ബോൾ ലീഗ് സ്വന്തമാക്കിയിരിക്കുകയാണ്. അഖേയ ചലോ സംഘ എഫ് സിയാണ് ഇന്ന് ലീഗ് കിരീടം ഉറപ്പിച്ചത്. ആദ്യമായി മലയാളി താരങ്ങളെ സൈൻ ചെയ്യുന്ന ത്രിപുര ടീമായി അഖേയ ചലോ സംഘ എഫ് സി കഴിഞ്ഞ വർഷം മാറിയിരുന്നു.

റുകുനുദ്ദീൻ, ഫസലു, നിധിൻ, അഭിനവ് എന്നീ താരങ്ങളാണ് അഖേയ ചലോ സംഘ എഫ് സിക്കായി കളിക്കുന്നത്. നിധിനും ഫസലും കഴിഞ്ഞ സീസൺ മുതൽ ടീമിനൊപ്പം ഉണ്ടായിരുന്നു. റുനുവും ഫസലുവും ത്രിപുര സന്തോഷ് ട്രോഫി ടീമിനു വേണ്ടിയും കളിച്ചിരുന്നു. എം ഇ എസ് കോളേജ് വളാഞ്ചേരിയുടെ താരമായിരു‌‌ന്നു റുനു. ഫസലു മുമ്പ് ഓസോണിലും സാറ്റ് തിരൂരിനു വേണ്ടിയും കളിച്ചിട്ടുണ്ട്. നിധിനും മുമ്പ് സാറ്റ് തരൂരിന്റെ താരമായിരുന്നു.അഭിനവ് മുമ്പ് ആർ എഫ് സി കൊച്ചിക്ക് വേണ്ടിയാണ് കളിച്ചത്.

Previous articleസഹലിനെ ഇങ്ങനെ പുകഴ്ത്തി സമ്മർദ്ദത്തിൽ ആക്കരുത് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ
Next articleഓസ്ട്രേലിയയുടെ റെക്കോർഡ് മറികടക്കാൻ കോഹ്‌ലിയും സംഘവും ഇന്ന് ഇറങ്ങും