ട്രിപ്പിയർക്ക് 10 ആഴ്ച ഫുട്ബോളിൽ നിന്ന് വിലക്ക്

20201223 192832
- Advertisement -

ഇംഗ്ലീഷ് താരമായ ട്രിപ്പിയറെ 10 ആഴ്ചത്തേക്ക് ഫുട്ബോളിൽ നിന്ന് വിലക്കി. ബെറ്റിംഗുമായി ബന്ധപ്പെട്ട നിയമങ്ങൾ തെറ്റിച്ചതിനാൽ ആണ് എഫ് എ ട്രിപ്പിയറെ വിലക്കിയത്. 10 ആഴ്ച ഒരു ഫുട്ബോൾ മത്സരത്തിലും കളിക്കാൻ ട്രിപ്പിയർക്ക് ആവില്ല. അത്ലറ്റിക്കോ മാഡ്രിഡിന്റെ താരമായ ട്രിപ്പിയർ ഇതുവരെ ഈ സീസണിൽ അത്ലറ്റിക്കോ മാഡ്രിഡിന്റെ എല്ലാ മത്സരങ്ങളിലും കളിച്ചിരുന്നു.

ഫുട്ബോൾ മത്സരങ്ങൾ മാത്രമല്ല ഫുട്ബോളുമായി ബന്ധപ്പെട്ട ചർച്ചകളിലൊ മറ്റു പ്രവർത്തനങ്ങളിലൊ ട്രിപ്പിയർക്ക് പങ്കെടുക്കാൻ ആകില്ല. വിലക്കിന് ഒപ്പം 70000 പൗണ്ട് പിഴയും താരം അടക്കണം.

Advertisement