എസി മിലാനിലേക്ക് തിരികെയെത്തി സ്വീഡിഷ് സൂപ്പർ സ്റ്റാർ സ്ലാറ്റൻ ഇബ്രാഹിമോവിച്. ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിൽ താരം ക്ലബ്ബിലെത്തുമെന്ന് എസി മിലാൻ സ്ഥിതീകരിച്ചു. സമൂഹ മാധ്യമങ്ങളിൽ പുറത്ത് വിട്ട വീഡിയോയിലൂടെയാണ് സ്ലാറ്റണിന്റെ വരവ് ക്ലബ്ബ് സ്ഥിതീകരിച്ചത്. അമേരിക്കൻ ക്ലബായ എൽ എ ഗാലക്സിയുമായുള്ള കരാർ അവസാനിച്ചതോടെ അമേരിക്ക വിടാൻ ഇബ്ര തീരുമാനിച്ചിരുന്നു.
⚡🔴⚫#IZCOMING pic.twitter.com/CkqGPw2APx
— AC Milan (@acmilan) December 27, 2019
18 മാസത്തോളം അമേരിക്കയിൽ കളിച്ച ഇബ്ര തകർപ്പൻ ഫോമിലായിരുന്നു. 2010ൽ ലോണിലാണ് ബാഴ്സയിൽ നിന്നും ഇബ്ര മിലാനിലേക്ക് എത്തുന്നത്. 14 ഗോളടിച്ച് ആ സീസണിൽ മിലാന്റെ 18 ആം ഇറ്റാലിയൻ കിരീടം നേടിക്കൊടുക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചു ഇബ്രഹിമോവിച്. അടുത്ത സീസണിൽ 28 ഗോളുകളാണ് മിലാന് വേണ്ടി ഇബ്ര ലീഗിൽ നേടിയത്. ഇബ്രയുടെ വരവ് തങ്ങളെ പ്രതാപ കാലത്തേക്ക് തിരികെ കൊണ്ടു പോകുമെന്ന പ്രതീക്ഷയിലാണ് മിലാൻ ആരാധകർ. സ്ലാറ്റൻ ഇബ്രഹിമോവിച് – ക്രിസ്റ്റ്യാനോ റൊണാൾഡോ പോരാട്ടത്തിനും സീരി എ ഇത്തവണ സാക്ഷിയാകും. ഏപ്രിലിലാണ് യുവന്റസ് – മിലാൻ മത്സരം ഷെഡ്യൂളെയ്തിരിക്കുന്നത്.