ഷെഫീൽഡ് യുണൈറ്റഡ് അറ്റാക്കിങ് താരം വില്യം ഒസുലയെ സൈൻ ചെയ്യാൻ ഒരുങ്ങി ന്യൂകാസിൽ യുണൈറ്റഡ്. 10 മില്യന്റെ ഓഫർ ന്യൂകാസിൽ ഷെഫീൽഡിനു മുന്നിൽ വെച്ചിട്ടുണ്ട്. 20-കാരൻ എഡ്ഡി ഹോവിൻ്റെ ടീമിലേക്ക് എത്തുമെന്ന് തന്നെ പ്രതീക്ഷിക്കപ്പെടുന്നു.
വിംഗറായും സ്ട്രൈക്കറായും കളിക്കാൻ കഴിയുന്ന ഡാനിഷ് വംശജനായ ഫോർവേഡ്, കഴിഞ്ഞ സീസണിൽ ഷെഫീൽഡിനായി 21 മത്സരങ്ങൾ കളിച്ചിരുന്നു. ഷെഫീൽഡ് യുണൈറ്റഡ് റിലഗേറ്റ് ആയതു കൊണ്ടാണ് താരം ക്ലബ് വിടാൻ ശ്രമിക്കുന്നത്.
ക്രിസ്റ്റൽ പാലസിനെതിരായ 2023-24 പ്രീമിയർ ലീഗ് മത്സരത്തിൽ ആയിരുന്നു താരം ഷെഫീൽഡിനായുള്ള തൻ്റെ ആദ്യ ടീം അരങ്ങേറ്റം കുറിച്ചത്. 2022-ൽ ഡെർബി കൗണ്ടിയിൽ ആറ് മാസം ലോണിൽ കളിച്ച ഒസുല അവിടെ അഞ്ച് ഗോളുകൾ നേടിയിരുന്നു.