മൊറോക്കൻ താരത്തെ സ്വന്തമാക്കി വാറ്റ്ഫോർഡ്

Newsroom

മൊറോക്കൻ ലെഫ്റ്റ് ബാക്കിനെ സ്വന്തമാക്കി പ്രീമിയർ ലീഗ് ക്ലബായ വാറ്റ്ഫോർഡ്‌. ആദം മസീനയാണ് ബോളോഗ്നയിൽ നിന്ന് വാറ്റ്ഫോർഡിലേക്ക് എത്തിയിരിക്കുന്നത്. 24 വയസ്സുള്ള മസീന അഞ്ച് വർഷത്തെ കരാറിലാണ് വാറ്റ്ഫോർഡിലേക്ക് എത്തുന്നത്. മൊറോക്കോയിൽ ജനിച്ച മസീന ഇറ്റലിയുടെ അണ്ടർ 21ടീമിൽ കളിച്ചിട്ടുണ്ട്.

ബൊളോഗ്നയ്ക്കായി 131 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. അതിൽ 99 മത്സരങ്ങളും സീരി എയിൽ ആയിരുന്നു. ഇറ്റാലിയൻ ലോവർ ഡിവിഷൻ ലീഗിൽ ജിയോകെമെൻസിനായി വായ്പാടിസ്ഥാനത്തിലും മസീന കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial