ഇരട്ട സൈനിംഗുമായി ഇന്റർ മിലാൻ

എ സി മിലാന് പിന്നാലെ ഇരട്ട സൈനിംഗുമായി ഇന്റർ മിലാനും. യുവന്റസിൽ നിന്നും ക്വദ്‌വോ അസമോവയെയും ലാസിയോയിൽ നിന്നും സ്റ്റെഫാൻ ഡെ വൃജിനെയുമാണ് ഇന്റർ സ്വന്തമാക്കിയത്. ഡെ വൃജിന്റെ ലാസിയോയുമായുള്ള കരാർ ഈ ജൂണിൽ അവസാനിക്കാനിരിക്കുകയെയാണ് ഈ ട്രാൻഫർ നടന്നത്. അഞ്ചു വർഷത്തെ കരാറിലാണ് സ്റ്റെഫാൻ ഡെ വൃജ് സീരി എ ക്ലബായ ഇന്ററിലേക്ക് പോകുന്നത്.

യുവന്റസ് നൽകിയ പുതിയ കരാർ തിരസ്കരിച്ച് ഫ്രീ ട്രാൻസ്ഫെറിലാണ് ക്വദ്‌വോ അസമോവ ഇന്റർ മിലാനിൽ എത്തുന്നത്. ടൂറിനിൽ യുവന്റസിനൊപ്പം ആറ് സീസണുകൾക്കൊടുവിലാണ് അസമോവ ക്ലബ് വിട്ടത്. മികച്ച മധ്യനിരതാരമായ ഈ ഘാനക്കാരനെ സ്വന്തമാക്കാൻ യൂറോപ്പ്യൻ ലാബുകൾ ലക്ഷ്യമിട്ടിരുന്നു. ബിയൻകൊനേരികൾക്കൊപ്പമുള്ള അവസാന കാലങ്ങളിൽ പരിക്ക് അസമോവയെ അലട്ടിയിരുന്നു.

26 കാരനായ സ്റ്റെഫാൻ ഡെ വൃജ് 2014 ലാണ് ലാസിയോയിൽ എത്തിയത്. ലാസിയോയ്ക്ക് വേണ്ടി 118 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ സ്റ്റെഫാൻ ഡെ വൃജ് പത്ത് ഗോളുകളും നേടിയിട്ടുണ്ട്. ഈ സീസണിലെ സീരി എയുടെ അവസാന ദിവസം ഇന്ററിനെതിരായ മത്സരത്തിൽ സ്റ്റെഫാൻ ഡെ വൃജ് ഒരു പെനാൽറ്റി മിസാക്കിയിരുന്നു. ഈ പിഴവിന് ലാസിയോയ്ക്ക് നഷ്ടമായത് ഇന്റർ മിലാൻ സ്വന്തമാക്കിയ ചാമ്പ്യൻസ് ലീഗ് സ്പോട്ടാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial