മാഞ്ചസ്റ്റർ യുണൈറ്റഡ് വിൽക്കാൻ ശ്രമിക്കുന്ന വാൻ ബിസാകയെ സ്വന്തമാക്കാൻ വെസ്റ്റ് ഹാം രംഗത്ത്. ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ വെസ്റ്റ് ഹാം യുണൈറ്റഡുമായി ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്. എന്നാൽ യുണൈറ്റഡ് പുതിയ ഒരു റൈറ്റ് ബാക്കിനെ സ്വന്തമാക്കാൻ ആയി എങ്കിൽ മാത്രമെ വാൻ ബിസാകയെ വിട്ടു കൊടുക്കുകയുള്ളൂ.
മാഞ്ചസ്റ്റർ യുണൈറ്റഡ് ബാഴ്സലോണ താരം ഡെസ്റ്റിനെ സൈൻ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് 50 മില്യൺ വാങ്ങിയ താരത്തെ 30 മില്യൺ യൂറോക്ക് വിൽക്കാൻ തയ്യാറാണ്. ഈ കഴിഞ്ഞ സീസണിലെ ദയനീയ പ്രകടനം തന്നെയാണ് വാൻ ബിസാകയ്ക്ക് ഈ ടീമിൽ ഭാവിയില്ല എന്ന് ക്ലബ് തീരുമാനിക്കാൻ കാരണം.
എറിക് ടെം ഹാഗും ബിസാകയെ ടീമിൽ നിർത്താൻ ആഗ്രഹിക്കുന്നില്ല. അറ്റാക്കിങ് ഫുൾബാക്കുകളുടെ കാലത്ത് ഇത്രയും ഡിഫൻസീവ് ആയ ഒരു ഫുൾബാക്കിന് ലീഗിലെ പ്രധാന ക്ലബുകളിൽ ഒന്നിൽ കളിക്കുക എളുപ്പമാകില്ല എന്ന് നേരത്തെ തന്നെ പ്രവചനം ഉണ്ടായിരുന്നു. ഒലെയുടെ കീഴിൽ ബിസാക ആയിരുന്നു യുണൈറ്റഡിന്റെ ഒന്നാം റൈറ്റ് ബാക്ക്. എന്നാൽ ഒലെ പോയതോടെ ഡാലോട്ട് റൈറ്റ് ബാക്കിൽ ഒന്നാമത് എത്തി. അറ്റാക്കിംഗ് സൈഡിൽ ഒരു ഉപകാരവും ഇല്ലാത്തത് ബിസാകയെ ആരാധകരിൽ നിന്നും അകറ്റി.