വരാനെയും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് അടുക്കുന്നു

Img 20210701 040041

ജേഡൻ സാഞ്ചോയുമായി കരാർ ധാരണയിൽ എത്തിയതിനു പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത ട്രാൻസ്ഫറിലേക്ക് അടുക്കുകയാണ്. റയൽ മാഡ്രിഡ് താരം വരാനെയുമായുള്ള യുണൈറ്റഡ് ചർച്ചകൾ ഫലം കാണുക ആണ് എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റയൽ മാഡ്രിഡ് വിടാൻ ഉറച്ച വരാനെ മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ചർച്ചകൾ ആരംഭിച്ചു.

ഫ്രഞ്ച് സെന്റർ ബാക്ക് വരാനെ യൂറോ കപ്പിലെ അവരുടെ യാത്ര അവസാനിച്ചതോടെ തന്റെ ഭാവിയെ കുറിച്ചുള്ള അഭ്യൂഹങ്ങൾ തീർക്കാനുള്ള പണിയിലാണ്. എത്രയും പെട്ടെന്ന് അടുത്ത ക്ലൻ തീരുമാനിക്കാൻ ആണ് താരം ശ്രമിക്കുന്നത്. ഇനി ഒരു വർഷത്തെ കരാർ കൂടെ മാത്രമാണ് വരാനെക്ക് റയൽ മാഡ്രിഡിൽ ഉള്ളത്. അതുകൊണ്ട് തന്നെ 40 മില്യൺ നൽകിയാൽ വരാനെയെ സ്വന്തമാക്കാൻ ആകും എന്ന് യുണൈറ്റഡ് വിശ്വസിക്കുന്നു.

ഹാരി മഗ്വയറിന് പങ്കാളിയായി ആണ് വരാനെയെ മാഞ്ചസ്റ്റർ യുണൈറ്റഡ് തേടുന്നത്. പരിചയ സമ്പത്തും ഒപ്പം വേഗതയും ഉള്ള വരാനെ യുണൈറ്റഡിന്റെ ഡിഫൻസീവ് പ്രശ്നങ്ങൾക്ക് പരിഹാരമായി മാറും എന്ന് ഒലെയും കരുതുന്നു. 28 വയസ്സുള്ള താരത്തിന് ഇനിയും നല്ല കാലം ബാക്കി കിടക്കുന്നു എന്നാണ് ആരാധകരും വിശ്വസിക്കുന്നത്.