ദെബിജിത് മജുംദാർ ഇനി ചെന്നൈയിനിൽ

Img 20210630 223203

ഗോൾ കീപ്പർ ദെബിജിത് മജുംദാർ ഈസ്റ്റ് ബംഗാൾ വിട്ടു. ഐ എസ് എൽ ക്ലബായ ചെന്നൈയിനാണ് മജുംദാറുമായി കരാറിൽ എത്തിയിരിക്കുന്നത്. ഒരു വർഷത്തെ കരാറിലാണ് താരം ഇപ്പോൾ ചെന്നൈയിനിലേക്ക് എത്തുന്നത്. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരും. കഴിഞ്ഞ സീസണിൽ 15 മത്സരങ്ങളിൽ ദെബിജിത് ഈസ്റ്റ് ബംഗാൾ വല കാത്തിരുന്നു.

ഒരു സീസൺ മുമ്പ് എ ടി കെ മോഹൻ ബഗാനിൽ നിന്നായിരുന്നു ദെബിജിത് ഈസ്റ്റ് ബംഗാളിൽ എത്തിയത്. 33കാരനായ താരം മുമ്പ് മോഹൻ ബഗാന് ഒപ്പം ഒരു ഫെഡറേഷൻ കപ്പും ഒരു ഐലീഗ് കിരീടവും നേടിയിട്ടുണ്ട്. താരം മുംബൈ സിറ്റി, എഫ് സി ഐ, യുണൈറ്റഡ് സിക്കിം എന്നിവർക്ക് ഒപ്പമൊക്കെ താരം മുമ്പ് കളിച്ചിട്ടുണ്ട്.