23കാരനായ യുറുഗ്വേ ഡിഫൻഡർ വിനയെ റോമ സ്വന്തമാക്കി. ബ്രസീലിയൻ ക്ലബായ പാൽമീറസിൽ നിന്ന് ആണ് താരം റോമയിലേക്ക് എത്തുന്നത്. ഈ സമ്മറിലെ ക്ലബ്ബിന്റെ മൂന്നാമത്തെ സൈനിംഗാണ് ഇത്. 13 മില്യൺ യൂറോയുടെ ട്രാൻസ്ഫർ തുകയ്ക്കാണ് ലെഫ്റ്റ് ബാക്ക് റോമയിൽ ചേരുന്നത്. ഭാവിയിൽ താരത്തെ വിൽക്കുമ്പോൾ ലാഭത്തിന്റെ ഒരു നിശ്ചിത ശതമാനത്തിന്റെ അവകാശവും പാൽമീറസിന് ലഭിക്കും.
ഉറുഗ്വേ ഇന്റർനാഷണൽ 2026 ജൂൺ 30 വരെ നീളുന്ന കരാറിലാണ് ഒപ്പിട്ടത്. റോമയെപ്പോലെ ഒരു പ്രമുഖ ക്ലബ്ബ് എന്നെ തേടി എത്തി എന്നതിൽ ഞാൻ സന്തുഷ്ടനാണ്, വിന കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു. കുട്ടിക്കാലം മുതൽ യൂറോപ്പിൽ കളിക്കാൻ ഞാൻ സ്വപ്നം കണ്ടിരുന്നു, റോമ ഷർട്ടിൽ കളിക്കുന്നതോടെ ആ ലക്ഷ്യം നേടാൻ കഴിയുന്നു എന്നത് വളരെ അഭിമാനിക്കുന്ന ഒന്നാണ്. താരം പറഞ്ഞു.