മെസ്സിയുടെ പത്താം നമ്പർ പെഡ്രിക്ക് ലഭിച്ചേക്കും

20210808 191948
Credit: Twitter

ലയണൽ മെസ്സി പോയതോടെ ഒഴിഞ്ഞു കിടക്കുന്ന ബാഴ്സലോണയിലെ നമ്പർ 10 ആർക്കു ലഭിക്കും എന്നാണ് ചർച്ചകൾ. ബാഴ്സലോണയുടെ യുവതാരം പെഡ്രിക്ക് പത്താം നമ്പർ നൽകാൻ ക്ലബ് ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. മെസ്സിയുടെ നമ്പർ 10 ജേഴ്സി ബാഴ്സലോണ റിട്ടയർ ചെയ്യണം എന്ന് ആരാധകർ ആവശ്യപ്പെടുന്നുണ്ട് എങ്കിലും ലാലിഗ നിയമ പ്രകാരം 1 മുതൽ 25 വരെയുള്ള ജേഴ്സികൾ നിർബന്ധമായും ക്ലബുകൾ ഉപയോഗിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ എത്ര വലിയ ഇതിഹാസമായാലും സ്പെയിനിൽ ജേഴ്സി റിട്ടയർ ചെയ്യാൻ സാധിക്കുകയില്ല.

കഴിഞ്ഞ ദിവസം ബാഴ്സലോണ പുതിയ സീസണായുള്ള ജേഴ്സി നമ്പറുകൾ പുറത്ത് ഇറക്കിയപ്പോൾ നമ്പർ 10ഉം പെഡ്രിയുടെ നമ്പർ 16ഉം മാത്രമാണ് ഒഴിഞ്ഞു കിടന്നത്. ഇത് പെഡ്രിക്ക് 10ആം നമ്പർ നൽകും എന്നതിന്റെ സൂചനയായി ആരാധകർ കണക്കാക്കുന്നു. പെഡ്രിക്ക് ഇത് വലിയ വെല്ലുവിളി ആയിരിക്കും. 18കാരനെ സംബന്ധിച്ചെടുത്തോളം വലിയ ഉത്തരവാദിത്വവും ആയിരിക്കും നമ്പർ 10 ജേഴ്സി. പെഡ്രിയുടെ നമ്പർ 16 സെന്റർ ബാക്കായ എറിക് ഗാർസിയ എടുക്കാനും സാധ്യതയുണ്ട്.

Previous articleഉറുഗ്വേ ലെഫ്റ്റ് ബാക്ക് വിനയെ റോമ സ്വന്തമാക്കി
Next articleഫ്രാങ്ക് കെസി മിലാനിൽ പുതിയ കരാർ ഒപ്പുവെക്കും