മാറ്റ് ടർണർ നോട്ടിങ്ഹാം ഫോറസ്റ്റിൽ, ഡേവിഡ് റയക്ക് ആയി ആഴ്‌സണൽ ചർച്ചകൾ തുടരുന്നു

Wasim Akram

ആഴ്‌സണലിന്റ അമേരിക്കൻ ഗോൾ കീപ്പർ മാറ്റ് ടർണർ നോട്ടിങ്ഹാം ഫോറസ്റ്റിൽ. താരത്തെ വിൽക്കുന്ന കാര്യത്തിൽ ആഴ്‌സണലും ഫോറസ്റ്റും കരാർ ധാരണയിൽ എത്തി. ഇന്ന് തന്നെ ടർണർ ഫോറസ്റ്റിൽ മെഡിക്കൽ പൂർത്തിയാക്കും. അതിനു ശേഷം ക്ലബ് താരത്തിന്റെ വരവ് ഔദ്യോഗികമായി പ്രഖ്യാപിക്കും. താരത്തിന്റെ വിലയെ കുറിച്ച് നിലവിൽ വ്യക്തതയില്ല.

മാറ്റ് ടർണർ

ദ അത്ലറ്റിക് റിപ്പോർട്ടർ ഡേവിഡ് ഓർസ്റ്റയിൻ ആണ് ഈ വാർത്ത പുറത്ത് വിട്ടത്. അതേസമയം ബ്രന്റ്ഫോർഡിന്റെ സ്പാനിഷ് ഗോൾ കീപ്പർ ഡേവിഡ് റയയെ ടീമിൽ എത്തിക്കാൻ ആഴ്‌സണൽ ചർച്ചകൾ തുടരുകയാണ്. നേരത്തെ താരത്തിനു ആയിട്ടുള്ള ആഴ്‌സണലിന്റെ ആദ്യ ഓഫർ ബ്രന്റ്ഫോർഡ് നിരസിച്ചിരുന്നു. നിലവിൽ ഇരു ക്ലബുകളും ഈ കരാർ പൂർത്തിയാക്കാനുള്ള പ്രതീക്ഷയിൽ ചർച്ചകൾ തുടരുകയാണ്. റയ നേരത്തെ തന്നെ ആഴ്‌സണലും ആയി കരാർ ധാരണയിൽ എത്തിയിരുന്നു.