ഫ്രഞ്ച് സെന്റർ ബാക്ക് ടോഡീബോയ്ക്ക് ആയി മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത്

Newsroom

Picsart 23 08 07 12 15 52 769
Download the Fanport app now!
Appstore Badge
Google Play Badge 1

OGC നീസിന്റെ സെന്റർ ബാക്ക് ജീൻ-ക്ലെയർ ടോഡിബോയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത്. 30 മില്യൺ യൂറോ നൽകിയാൽ താരത്തെ സ്വന്തമാക്കാൻ യുണൈറ്റഡിനാകും. ടോഡിബോ മാഞ്ചസ്റ്ററിലേക്ക് വരാൻ തയ്യാറാണ് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഹാരി മഗ്വയറിനെ വിൽക്കാൻ കഴിഞ്ഞാൽ മാത്രമെ യുണൈറ്റഡ് ഈ ട്രാൻസ്ഫറുമായി മുന്നോട്ട് പോവുകയുള്ളൂ.

മുൻ ബാഴ്‌സലോണ താരം ലിഗ് 1-ലേക്ക് മാറിയതിന് ശേഷം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. 23-കാരൻ നീസിനായി 46 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, ഒപ്പം സെന്റർ ബാക്ക് പങ്കാളിയായ ഡാന്റെയ്‌ക്കൊപ്പം ഒരു നല്ല കൂട്ടുകെട്ടും അവിടെ പടുത്തു. കഴിഞ്ഞ സീസണിൽ ഗ്രഞ്ച് ലീഗിൽ ഏറ്റവും കുറവ് ഗോൾ വഴങ്ങിയ രണ്ടാമത്തെ ടീമായുരുന്നു നീസ്.

Picsart 23 08 07 12 16 04 471

അദ്ദേഹത്തിന്റെ പ്രകടനങ്ങൾ ഫ്രാൻസ് മാനേജർ ദിദിയർ ദെഷാംപ്‌സിന്റെയുൻ ശ്രദ്ധ പിടിച്ചുപറ്റി, അടുത്തിടെ കരിയറിൽ ആദ്യമായി ഫ്രഞ്ച് സീനിയർ ടീമിലേക്കും അദ്ദേഹത്തെ വിളിച്ചു. ടോഡിബോ മഗ്വയറിന് ഒരു അപ്ഗ്രേഡാകും എന്ന് തന്നെയാണ് ടെൻ ഹാഗ് വിശ്വസിക്കുന്നത്.