മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ സെന്റർ ബാക്ക് ടുവൻസബെയെ ലോണിൽ അയക്കും മുമ്പ് താരത്തിന് പുതിയ കരാർ നൽകാൻ ക്ലബ് തീരുമാനിച്ചു. നിലവിലുള്ള ടുവൻസെബെയുടെ കരാർ ഒരു വർഷത്തേക്ക് കൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് നീട്ടും. താരം ഈ കരാർ ഒപ്പുവെക്കുന്നതിന് പിന്നാലെ താരത്തെ ലോണിൽ അയക്കാൻ ആണ് ക്ലബിന്റെ തീരുമാനം. ആസ്റ്റൺ വില്ലയിലേക്ക് ആകും ടുവൻസെബെ ലോണിൽ പോവുക. ന്യൂകാസിലും താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും മുമ്പ് ആസ്റ്റൺ വില്ലയിൽ കളിച്ചിട്ടുള്ള ടുവൻസബെ വില്ലയിലേക്ക് തന്നെ പോകാൻ താല്പര്യപ്പെടുക ആയിരുന്നു.
വരാനെയെ സൈൻ ചെയ്തതോടെയാണ് ടുവൻസെബെയെ ലോണിൽ അയക്കാം എന്ന് യുണൈറ്റഡ് തീരുമാനം എടുത്തത്. മറ്റിരി സെന്റർ ബാക്കായ മെംഗിയെയും യുണൈറ്റഡ് ലോണിൽ അയക്കും. കഴിഞ്ഞ സീസണിൽ ക്ലബിനൊപ്പം തന്നെ തുടർന്നു എങ്കിലും ടുവൻസെബെക്ക് യുണൈറ്റഡിൽ അധികം അവസരം ലഭിച്ചിരുന്നില്ല. യുണൈറ്റഡ് ആരാധകർ വലിയ ഭാവി പ്രവചിക്കുന്ന താരത്തെ വിൽക്കാൻ ക്ലബ് ഒരുക്കമല്ല.