ടീം ഇവന്റിൽ ചൈന – ജര്‍മ്മനി പോരാട്ടം

ടേബിള്‍ ടെന്നീസ് ഒളിമ്പിക്സിന്റെ പുരുഷ ടീം ഈവന്റിലെ ഫൈനലിൽ ചൈനയും ജര്‍മ്മനിയും ഏറ്റുമുട്ടും. ഇന്ന് നടന്ന സെമി ഫൈനൽ മത്സരത്തിൽ ചൈന റിപ്പബ്ലിക്ക് ഓഫ് കൊറിയയെ അനായാസം പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയതെങ്കില്‍ ജപ്പാന്റെ കടുത്ത മത്സരത്തെ അതിജീവിച്ചാണ് ജര്‍മ്മനി ഫൈനൽ പോരാട്ടത്തിന് യോഗ്യത നേടിയത്.

ആദ്യ സെമിയിൽ മൂന്നാം സിംഗിള്‍സിൽ മാ ലോംഗ് ലീ സാംഗ്സു മത്സരം മാത്രം 3-2 എന്ന നിലയിൽ കടുപ്പമേറിയ നിലയിലാണ് ചൈന ജയിച്ചത്. ബാക്കി ഒരു ഡബിള്‍സും ഒരു സിംഗിള്‍സും ചൈന 3-0ന് വിജയിച്ച് മത്സരം 3-0ന് വിജയം ഉറപ്പാക്കുകയായിരുന്നു.

ജപ്പാന് വേണ്ടി ഹാരിമോട്ടോ തന്റെ രണ്ട് മത്സരങ്ങളും വിജയിച്ചപ്പോള്‍ ടിമോ ബോള്‍, ദിമിത്രി, ഡബിള്‍സ് ടീം എന്നിവരാണ് വിജയം ജര്‍മ്മനിയ്ക്ക് നേടിക്കൊടുത്തത്. ഇതിൽ ഹാരിമോട്ടോയോടെ ദിമിത്രി ഒവ്ചറോവ് തന്റെ ആദ്യ മത്സരം തോറ്റുവെങ്കിലും മത്സരത്തിലെ അവസാന മാച്ചിൽ ദിമിത്രി വിജയം കണ്ട് ടീമിനെ ഫൈനലിലേക്ക് എത്തിച്ചു.

Comments are closed.