ട്രിപ്പിയ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വന്നേക്കും

20210606 131658
Credit: Twitter
- Advertisement -

അത്ലറ്റിക്കോ മാഡ്രിഡ് താരമായ ട്രിപ്പിയർ ഇംഗ്ലണ്ടിലേക്ക് തിരികെ എത്തിയേക്കും. അത്ലറ്റിക്കോ മാഡ്രിഡിലെ കഴിഞ്ഞ സീസൺ ട്രിപ്പിയർക്ക് ഗംഭീരമായിരുന്നു. എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മികച്ച ഓഫർ താരത്തെ ഇംഗ്ലണ്ടിലേക്ക് തിരികെ എത്തിച്ചേക്കും. പ്രീമിയർ ലീഗ് ക്ലബായ യുണൈറ്റഡിന് റൈറ്റ് ബാക്കായി ഇപ്പോൾ ഉള്ളത് വാൻ ബിസാക ആണ്. എന്നാൽ ബിസാകയുടെ അറ്റാക്കിംഗ് സ്കില്ലുകൾ വളരെ മോശമായതിനാൽ ആണ് കുറച്ചു കൂടെ അറ്റാക്കിംഗ് മൈൻഡഡ് ആയ ട്രിപ്പിയക്ക് വേണ്ടി യുണൈറ്റഡ് ശ്രമിക്കുന്നത്.

വലിയ ഓഫർ തന്നെ താരത്തിനായി യുണൈറ്റഡ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇനിയും അത്ലറ്റിക്കോയിൽ ഒരു വർഷത്തെ കരാർ ട്രിപ്പിയർക്ക് ബാക്കിയുണ്ട്. ലാലിഗ കിരീടം നേടിയ താരത്തെ എളുപ്പത്തിൽ വിട്ടു നൽകാൻ അത്ലറ്റിക്കോ മാഡ്രിഡ് തയ്യാറായേക്കില്ല. രണ്ടു വർഷം ടോട്ടൻഹാമിൽ നിന്നായിരുന്നു ട്രിപ്പിയർ അത്ലറ്റിക്കോ മാഡ്രിഡിലെത്തിയത്. ടോട്ടൻഹാമിൽ എത്തുന്നതിന് മുമ്പ് നാലു വർഷത്തോളും ട്രിപ്പിയർ ബേർൺലിയിലും കളിച്ചിട്ടുണ്ട്.

Advertisement