ഒരു സ്പാനിഷ് മിഡ്ഫീൽഡർ കൂടെ കേരള ബ്ലാസ്റ്റേഴ്സിൽ

ജംഷദ്പൂരിൽ നിന്ന് ഒരു സ്പാനിഷ് താരത്തെ കൂടെ കേരള ബ്ലാസ്റ്റേഴ്സ് റാഞ്ചിയിരിക്കുകയാണ്. അത്ലറ്റിക്കോ മാഡ്രിഡിലൂടെ വളർന്നു വന്ന സെർജിയോ സിഡോഞ്ചയാണ് കേരള ബ്ലാസ്റ്റേഴ്സുമായി കരാറിൽ എത്തിയിരിക്കുന്നത്‌. നേരത്തെ ജംഷദ്പൂരിൽ നിന്ന് ആർകസിനെയും കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നു. അറ്റാക്കിംഗ് സിഡോഞ്ച ജംഷദ്പൂരിന്റെ പ്രധാന ഗോൾ സ്രോതസ്സ് ആയിരുന്നു.

ഗോൾ നേടുന്നതിനും ഗോൾ അവസരം സൃഷ്ടിക്കുന്നതിലും സിഡോഞ്ച കഴിഞ്ഞ സീസണിൽ മികവ് പുലർത്തിയിരുന്നു. മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റും സിഡോഞ്ചയുടെ പേരിൽ കഴിഞ്ഞ ഐ എസ് എല്ലിൽ ഉണ്ട്. അത്ലറ്റിക്കോ മാഡ്രിഡിന്റെ ബി, സി ടീമുകൾക്കായും സിഡോഞ്ച മുമ്പ് കളിച്ചിട്ടുണ്ട്. 28കാരനാണ്.

സ്പാനിഷ് ക്ലബുകളായ സരഗോസ, ആൽബസെറ്റെ എന്നീ ടീമുകളുടെ ജേഴ്സിയും അണിഞ്ഞിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിൽ ഇതോടെ നാല് പുതിയ വിദേശ താരങ്ങളായി. ആർകസ്, ഒഗ്ബെചെ, സുയിവർലൂൺ എന്നിവരും ഈ ട്രാൻസ്ഫർ വിൻഡൊയിൽ കേരള ബ്ലാസ്റ്റേഴ്സുമായി കരാറിൽ എത്തിയിട്ടുണ്ട്.