വേറൊണയുടെ മുന്നേറ്റ താരം ജിയോവാനി സിമിയോണി നപോളിയിലേക്കെത്തി. ഒരു വർഷത്തെ ലോണിൽ ആണ് അർജന്റീനൻ താരത്തെ നപോളി ടീമിലേക്ക് എത്തിക്കുന്നത്. ശേഷം സീസണിന്റെ അവസാനം താരത്തെ സ്വന്തമാക്കാനും നാപോളിക്കാവും. ലോണിൽ എത്തിക്കുന്നതിന് നപോളി മൂന്നര മില്യൺ യൂറോ വേറൊണക്ക് നൽകും. താരത്തെ സ്വന്തമാക്കുമ്പോൾ പന്ത്രണ്ടു മില്യൺ യൂറോയും നൽകേണ്ടി വരും.
മുൻ നിരയിൽ മെർട്ടെൻസ്, ഇൻസിന്യെ എന്നിവരെ അടുത്തിടെ നഷ്ടമായ ടീം, വിക്റ്റർ ഒസിമന് യോജിച്ച പങ്കാളിയെ തേടുകയായിരുന്നു. മൂന്നര മില്യൺ യൂറോ ലോൺ ഫീ ആയി കൈമാറും. സീരി എയിലേക്ക് പുതുതായി എത്തിയ മോൻസ അടക്കമുള്ള ടീമുകൾ സിമിയോണിയെ എത്തിക്കാൻ ശ്രമിച്ചിരുന്നു.
നാപ്പോളി മുന്നേറ്റ താരം ആന്ദ്രേ പിതാഞ്ഞയെ എത്തിക്കാൻ സാധിക്കും എന്നതിനാൽ മോൻസ സിമിയോണിക്കുള്ള ശ്രമത്തിൽ നിന്നും പിന്മാറി. രോഗബാധിതനായ ഹാളർക്ക് പകരക്കാരനായി ഡോർട്മുണ്ടും സിമിയോണിയെ കണ്ട് വെച്ചിരുന്നെങ്കിലും അവർക്കും മറ്റൊരു താരത്തെ എത്തിക്കാൻ സാധിച്ചു. ഇരുപതിയെഴുകാരനായ താരം 2016 മുതൽ സീരി എയിൽ കളിച്ചു വരുന്നു. കാഗ്ലിയാരിയിൽ നിന്നും ലോണിൽ എത്തിയിരുന്ന താരത്തെ അവസാന സീസണിൽ വേറൊണ സ്വന്തമാക്കുകയായിരുന്നു. സീസണിൽ ടീമിനായി പതിനേഴ് ഗോളുകൾ നേടാനായി.