ബ്രണ്ടോൻ സോപ്പി അറ്റലാന്റയിൽ | Report

ഉദിനീസിന്റെ വലത് ബാക്ക് ബ്രണ്ടോൻ സോപ്പി അറ്റലാന്റയിൽ എത്തി. മുൻ റെന്നെ താരത്തെ ഒൻപത് മില്യൺ യൂറോ നൽകിയാണ് അറ്റലാന്റ ടീമിലേക്ക് എത്തിക്കുന്നത്. ഒരു മില്യണിന്റെ ആഡ് ഓണുകളും ഡീലിൽ ചേർത്തിട്ടുണ്ട്. അഞ്ച് വർഷത്തെ കരാറിൽ ആണ് ഇരുപത്കാരനായ താരം കൂടുമാറുന്നത്.

റെന്നെയുടെ യൂത്ത് ടീമുകളിലൂടെ വളർന്ന ഫ്രഞ്ച് താരം അവരുടെ ബി ടീമിന് വേണ്ടിയും തുടർന്ന് സീനിയർ ടീമിന് വേണ്ടിയും അരങ്ങേറി. സീനിയർ തലത്തിന് റെന്നെക്ക് വെണ്ടി പത്ത് മത്സരങ്ങൾ കളിച്ചു. 2021ൽ ഉദിനീസ് താരത്തെ സ്വന്തമാക്കി. ഇരുപത്തിയെട്ട് ലീഗ് മത്സരങ്ങളിൽ ടീമിനായി ഇറങ്ങിയിരുന്നു.

വിങ് ബാക്ക് ആയി നടത്തുന്ന മികച്ച പ്രകടനം തന്നെയാണ് താരത്തിനെ അറ്റലന്റയുടെ ശ്രദ്ധയിൽ കൊണ്ടു വന്നത്. സീസണിലെ ആദ്യ മത്സരത്തിൽ ഉദിനിസിനായി താരം കളത്തിൽ ഇറങ്ങിയിരുന്നു. മെഡിക്കൽ പരിശോധകൾ തീർന്ന് അടുത്ത മത്സരത്തിൽ അറ്റലാന്റക്കായി അരങ്ങേറാൻ താരത്തിനാവും. അന്താരാഷ്ട്ര തലത്തിൽ ഫ്രാൻസിന്റെ വിവിധ യൂത്ത് ടീമുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുള്ള താരമാണ് സോപ്പി.