യുവന്റസ് യുവതാരം നിക്കോളോ ഫാഗിയോലി കരാർ പുതുക്കി

Newsroom

Img 20220811 013034

യുവന്റസിന്റെ യുവ മിഡ്ഫീൽഡർ നിക്കോളോ ഫാഗിയോലി ക്ലബിൽ കരാർ പുതുക്കി. 2026 വരെ യുവന്റസിൽ തുടരുന്ന കരാർ ആണ് താരം ഒപ്പുവെച്ചത്‌. കഴിഞ്ഞ സീസണിൽ ക്രെമോനീനിൽ താരം ലോണിൽ കളിച്ച് നല്ല പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു.

21 വയസ്സുള്ള മിഡ്ഫീൽഡർക്ക് കോമോനീന്റെ പ്രൊമീഷനിൽ വലിയ പങ്കുവഹിച്ചു. 33 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും ഏഴ് അസിസ്റ്റുകളും താരം സ്വന്തമാക്കിയിരുന്നു. 2015 ജൂലൈ മുതൽ ഫാഗിയോലി യുവന്റസിനൊപ്പം ഉണ്ട്.

Story Highlight: Nicolò Fagioli renews his Juventus contract until 2026!