സാം ജോൺസ്റ്റോൺ ഇനി ക്രിസ്റ്റൽ പാലസിന്റെ വല കാക്കും

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ സാം ജോൺസ്റ്റോൺ പ്രീമിയർ ലീഗ് ക്ലബായ ക്രിസ്റ്റൽ പാലസിൽ എത്തും. 28കാരനായ സാം ജോൺസ്റ്റൻ അവസാന മൂന്ന് സീസണായി വെസ്റ്റ് ബ്രോമിന് ഒപ്പം ആയിരുന്നു. വെസ്റ്റ് ബ്രോമിലെ കരാർ അവസാനിച്ചതോടെയാണ് ജോൺസ്റ്റോൺ ക്ലബ് വിടുന്നത്. പാലസുമായി താരം കരാറിൽ എത്തിയതായാണ് റിപ്പോർട്ടുകൾ. നാലു വർഷത്തെ കരാർ താരം പാലസിൽ ഒപ്പുവെക്കും.

മുമ്പ് ഡോൺകാസ്റ്റർ, യിയോവിൽ, ഓൾഡ്ഹാം, വാൽസാൽ, ആസ്റ്റമൺ വില്ല തുടങ്ങിയ ക്ലബുകളിൽ ലോണിൽ കളിച്ചിട്ടുണ്ട്. മാഞ്ചസ്റ്ററിനൊപ്പമ്പ് കുറേ വർഷങ്ങൾ ഉണ്ടായിരുന്നു എങ്കിലും യുണൈറ്റഡിനായി അരങ്ങേറ്റം നടത്താൻ ജോൺസ്റ്റോണ് കഴിഞ്ഞിരുന്നില്ല. യുണൈറ്റഡിന്റെ യൂത്ത് ടീമിനൊപ്പം 2011ൽ എഫ് എ യൂത്ത് കപ്പ് നേടിയിട്ടുണ്ട് സാം ജോൺസ്റ്റോൺ.